Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സംസ്ഥാനത്ത് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത് 3,36,327 ആരോഗ്യ പ്രവര്‍ത്തകരും 57,678 മുന്നണി പോരാളികളും

സംസ്ഥാനത്ത് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത് 3,36,327 ആരോഗ്യ പ്രവര്‍ത്തകരും 57,678 മുന്നണി പോരാളികളും

ശ്രീനു എസ്

, ഞായര്‍, 21 ഫെബ്രുവരി 2021 (08:00 IST)
സംസ്ഥാനത്ത് ഇതുവരെ 3,36,327 ആരോഗ്യ പ്രവര്‍ത്തകരും (പുതുക്കിയ ടാര്‍ജറ്റിന്റെ 94%), 57,678 മുന്നണി പോരാളികളും (38%) ആദ്യത്തെ ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ 23,707 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാം ഡോസ് വാക്സിന്‍ എടുത്തിട്ടുണ്ട്. കേരളത്തില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് കോവിഡ് വന്നുപോയതായി ഐസിഎംആര്‍ സിറോ സര്‍വയലന്‍സ് പഠനത്തില്‍ കണ്ടെത്തിയത്. 
 
അതേസമയം സംസ്ഥാനത്ത് കോവിഡ് 19 വാക്സിനേഷന്‍ കൂടുതല്‍ പേരില്‍ എത്തിക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ധന് കത്തെഴുതി. പ്രധാനമായും രണ്ട് കാര്യങ്ങളാണ് കത്തിലൂടെ ആവശ്യപ്പെട്ടത്. ഒന്ന്, അവസരം നഷ്ടപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ വീണ്ടും അവസരം നല്‍കുക. രണ്ട്, മൂന്നാമത്തെ മുന്‍ഗണനാ ഗ്രൂപ്പിന്റെ വാക്സിനേഷനായി കൂടുതല്‍ കോവിഡ് വാക്സിന്‍ അനുവദിക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 651 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 3484 പേര്‍