രോഗലക്ഷണമില്ലാത്തവര്‍ക്ക് ഇനി വീട്ടില്‍ ചികിത്സനടത്താനുള്ള മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കി. തുടക്കത്തില്‍ ആരോഗ്യപ്രവര്‍ത്തകരെയായിരിക്കും ഇത്തരത്തില്‍ ചികിത്സിക്കുന്നത്. എന്നാല്‍ രോഗം സ്ഥിരീകരിച്ചവരില്‍ 60ശതമാനം പേര്‍ക്കും രോഗ ലക്ഷണം ഇല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
രോഗം സ്ഥിരീകരിച്ച് പത്താം ദിവസമായിരിക്കും ആന്റിജന്‍ പരശോധന നടത്തുന്നത്. ഇതില്‍ നെഗറ്റീവായാലും ഒരാഴ്ച കൂടി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.