Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കണ്ണൂര്‍ ജില്ലയില്‍ പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 17 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയ്‌ന്‍‌മെന്‍റ് സോണുകളായി

കണ്ണൂര്‍ ജില്ലയില്‍ പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 17 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയ്‌ന്‍‌മെന്‍റ് സോണുകളായി

ശ്രീനു എസ്

, ബുധന്‍, 22 ജൂലൈ 2020 (10:09 IST)
കണ്ണൂര്‍ ജില്ലയില്‍ പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 17 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷനിലെ 1, 33 ഡിവിഷനുകളും മുണ്ടേരി- 1, ചെമ്പിലോട്- 16, ശ്രീകണ്ഠാപുരം- 8, പേരാവൂര്‍- 8, മയ്യില്‍- 6, പാപ്പിനിശ്ശേരി- 12,  ചിറക്കല്‍- 16 എന്നീ വാര്‍ഡുകളുമാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായത്.
 
ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കുക. ഇതിനു പുറമെ, സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ തലശ്ശേരി- 28, തൃപ്പങ്ങോട്ടൂര്‍- 15, പരിയാരം- 16, ഇരിട്ടി- 2, ആലക്കോട്- 2, മൊകേരി- 2, പന്ന്യന്നൂര്‍- 2, രാമന്തളി- 2 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ വ്യാപകം