Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കൊവിഡ് ബാധിച്ച പകുതിപേർക്കും രണ്ട് വർഷത്തിന് ശേഷവും രോഗലക്ഷണം ബാക്കിനി‌ൽക്കുന്നെന്ന് പഠനം

കൊവിഡ് ബാധിച്ച പകുതിപേർക്കും രണ്ട് വർഷത്തിന് ശേഷവും രോഗലക്ഷണം ബാക്കിനി‌ൽക്കുന്നെന്ന് പഠനം
, വ്യാഴം, 12 മെയ് 2022 (13:43 IST)
കൊവിഡ് രോഗമുക്തി നേടിയ പകുതിയിലേറെപ്പേരിലും രണ്ട് വർഷത്തിന്ന ശേഷവും ചുരുങ്ങിയത് ഒരു രോഗലക്ഷണമെങ്കിലും പ്രകടമെന്ന് പഠനം. അന്താരാഷ്ട്ര മെഡിക്കൽ ജേർണലായ ലാൻസെറ്റ് ആണ് പഠ‌നം പ്രസി‌ദ്ധീകരിച്ചത്.
 
കൊവിഡ് ബാധിച്ചവരിൽ ആദ്യഘട്ടത്തിൽ രോഗലക്ഷണങ്ങൾ ഗുരുതരമാവുമെങ്കിലും പിന്നീട് ഇത് ദുർബലമാകുകയും രോഗിയുടെ ആരോഗ്യ-മാനസിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. രോഗം ബാധിച്ചവരിൽ ചിലരിൽ 2 വർഷത്തിന് ശേഷവും ലക്ഷണങ്ങള്‍ കണ്ടുവരാറുണ്ടെന്നാണ് ലാന്‍സെറ്റ് റെസ്പിറേറ്ററി മെഡിസിന്‍ നടത്തിയ പഠനം പറയുന്നത്.
 
രോഗമുക്തി നേടിയവരുടെ ആന്തരികാവയവങ്ങളിലും ശാരീരിക പ്രവർത്തനങ്ങളിലും രോഗത്തിന്റെ ആഘാതം ദീർഘകാലം നിലനിൽക്കുന്നു‌വെന്നും പഠനം പറയുന്നു.കോവിഡ് ബാധയ്ക്ക് ശേഷം അഞ്ച് മാസം മുതല്‍ ഒരു വര്‍ഷം വരെ രോഗലക്ഷണങ്ങള്‍, മാനസികാരോഗ്യം, വ്യായാമ ശേഷി എന്നിവ വീണ്ടെടുക്കാനായി പ്രത്യേക പരിചരണവും ശ്രദ്ധയും വേണമെന്നും പഠനത്തിൽ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്താണ് തക്കാളി പനി? അറിഞ്ഞിരിക്കേണ്ടതെല്ലാം