കൊവിഡ് ബാധിച്ച് 30 ദിവസത്തിനകം ആശുപത്രികളിലോ വീട്ടിലോ മരിച്ചാൽ അത് കൊവിഡ് മരണമായി കണക്കാക്കുമെന്ന് കേന്ദ്രസർക്കാറിന്റെ പുതുക്കിയ മാർഗനിർദേശ രേഖ. സുപ്രീം കോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് മാർഗനിർദേശത്തിൽ മാറ്റം വരുത്തിയത്.
നേരത്തെയുള്ള മാർഗരേഖ പ്രകാരം ടെസ്റ്റ് നടത്തി കോവിഡ് സ്ഥിരീകരിച്ച് 25 ദിവസത്തിനുള്ളിൽ മരണം സംഭവിച്ചാൽ മാത്രമേ കൊവിഡ് മരണമായി പരിഗണിച്ചിരുന്നുള്ളു. ഇതാണ് 30 ദിവസമാക്കി നീട്ടിയത്. കോവിഡ് ബാധിതരുടെ ആത്മഹത്യ, കൊലപാതകം, അപകട മരണം എന്നിവ കൊവിഡ് മരണമായി കണക്കാക്കില്ല എന്നും നിർദ്ദേശത്തിൽ പറയുന്നു.
കോവിഡ് മരണം മൂലം നാല് ലക്ഷം രൂപ അടിയന്തര സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജിയുടെ പശ്ചാത്തലത്തിൽ സുപ്രീം കോടതി കേന്ദ്രത്തിനോട് വിശദീകരണം തേടിയിരുന്ന്. ഇതിന് കേന്ദ്ര സർക്കാർ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.