കൊറോണ വൈറസ് മൂലം ഇതുവരെ പതിനാലായിരത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ജനങ്ങള്‍ ഈ അപകടകരമായ അണുബാധയ്ക്ക് ഇരയാകുന്നു. ലോകത്തെ പല രാജ്യങ്ങളും ഇന്ത്യയിലെ പല ജില്ലകളും പൂര്‍ണമായും അടച്ചുപൂട്ടിയിട്ടുണ്ട്.
അതേസമയം, കൊറോണ വൈറസിന് വാക്‍സിന്‍ കണ്ടെത്തിയെന്നും അത് ഞായറാഴ്‌ച പുറത്തിറക്കുമെന്നുമുള്ള വ്യാജ പ്രചരണം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അമേരിക്കന്‍ ശാസ്ത്രജ്ഞരാണ് വാക്‍സിന്‍ കണ്ടുപിടിച്ചതെന്നും പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യം ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നുമാണ് വ്യാജപ്രചരണം നടക്കുന്നത്.
കുത്തിവയ്പ് കഴിഞ്ഞ് 3 മണിക്കൂറിനുള്ളിൽ രോഗി സുഖപ്പെടുമെന്നാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ അവകാശമുന്നയിക്കുന്നത്. റോച്ചെ മെഡിക്കൽ കമ്പനി അടുത്ത ഞായറാഴ്ച വാക്സിൻ പുറത്തിറക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചതായുള്ള വാര്‍ത്ത ജനങ്ങളില്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ പോന്നതാണ്.