ലോകത്തിലെ ഭുരിഭാഗം രാജ്യങ്ങളിലും കൊറോണ വൈറസ് പടർന്നു പിടിച്ചിരിക്കുകയാണ്. യാത്ര ചെയ്യാനും വീടിനു പുറത്തിറങ്ങാനും ഭയക്കുന്നവർ ഉണ്ട്. കുട്ടികൾ മുതൽ വൃദ്ധർ വരെ പ്രായഭേദമന്യേ ഏവർക്കും പടർന്നു പിടിക്കുന്ന രോഗമാണ് കൊവിഡ് 19. വയോജനങ്ങളെയും ആസ്‌ത്‌മ, പ്രമേഹം, ഉയർന്ന രക്തസമ്മർദം. ഹൃദ്രോഗം തുടങ്ങിയവ ബാധിച്ചു ശരീരം ക്ഷീണിച്ചവരെയും കോവിഡ് 19 ബാധിക്കുമ്പോൾ പ്രശ്നം ഗുരുതരമാകാൻ സാധ്യത കൂടുതലാണ്.
യാത്ര ചെയ്തു എന്ന് വെച്ച് കൊറോണ ബാധിക്കില്ല. കൊറോണയുടെ വ്യാപനം ഏത് പ്രദേശത്താണോ ഉള്ളത് ആ സാഹചര്യത്തെയാണ് വളാരെ സൂഷ്മതയോടെ കാണേണ്ടത്. എവിടേക്കെങ്കിലും പോകാൻ ആഗ്രഹിച്ചാൽ അവിടെ കോവിഡ് 19 സംബന്ധിച്ച് നിലനിൽക്കുന്ന എല്ലാ നിർദേശങ്ങളും പാലിക്കണം. കൊവിഡ് 19 വ്യാപിച്ചിരിക്കുന്ന സ്ഥലമാണെങ്കിൽ അവിടേക്കുള്ള യാത്ര പരമാവധി ഒഴിവാക്കുക.
കൊവിഡ് പടർന്നു പിടിച്ചിരിക്കുന്ന സ്ഥലത്തുള്ളവർക്ക് കൊവിഡ് പകരാൻ ചാൻസ് ഉണ്ട്. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ചിലയിടങ്ങളിലേക്ക് ഇപ്പോൾ യാത്രാനിരോധനവുമുണ്ട്. അത്തരം നിർദേശങ്ങൾ കൃത്യമായി പാലിക്കുക. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുമ്പോൾ രോഗം ബാധിക്കാതിരിക്കാനുള്ള സാധ്യതയും കുറയുകയാണ്.