സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോളിൽ മാറ്റം വരുത്താൻ ആരോഗ്യവകുപ്പിന്റെ തീരുമാനം. നേരത്തെ തുടർച്ചയായി രണ്ട് തവണ കൊവിഡ് നെഗറ്റീവായാൽ മാത്രമെ രോഗമുക്തരായി കണക്കാക്കിയിരുന്നുള്ളു. ഈ ചട്ടം മാറ്റി ഇനിമുതൽ ഒരു തവണ കൊവിഡ് നെഗറ്റീവായാൽ തന്നെ രോഗമുക്തരായി കണക്കാക്കി വീട്ടിലേക്ക് മാറ്റാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
പല വിഭാഗങ്ങളായി തിരിച്ചായിരിക്കും ഡിസ്‌ചാർജ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും നേരിയ രോഗ ലക്ഷണങ്ങള്‍ ഉള്ളവരെയും പത്താം ദിവസം പരിശോധനയ്ക്ക് വിധേയരാക്കും ആദ്യഫലം നെഗറ്റീവായാൽ രോഗലക്ഷണമില്ലാത്തവരെ ഡിസ്‌ചാർജ് ചെയ്യാം.മൂന്ന് ദിവസംകൂടി രോഗലക്ഷണങ്ങള്‍ തുടര്‍ന്നില്ലെങ്കില്‍ നേരിയ രോഗലക്ഷണം ഉണ്ടായിരുന്നവരെയും ഡിസ്ചാര്‍ജ് ചെയ്യും.
കൊവിഡിനൊപ്പം മറ്റുരോഗങ്ങൾ ഉള്ളവരെ പതിനാലാം ദിവസമായിരിക്കും പരിശോധനക്ക് വിധേയമാക്കുക.കൊവിഡ് നെഗറ്റീവായാലും മറ്റു രോഗാവസ്ഥകൾ കൂടി പരിഗണിച്ചായിരിക്കും ഇവരെ ഡിസ്‌ചാർജ് ചെയ്യുക.ഡിസ്ചാര്‍ജിനു ശേഷം 14 ദിവസം ക്വാറന്റീനെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. ഏഴ് ദിവസം അനാവശ്യ യാത്രകളും സമ്പർക്കവും ഒഴിവാക്കണമെന്നാണ് പുതിയ നിർദേശം.