Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘അമ്മ’യുടെ വാര്‍ഷിക പൊതുയോഗത്തില്‍ മഞ്ജു വാര്യര്‍ പങ്കെടുക്കില്ല

അമ്മയുടെ വാര്‍ഷിക യോഗത്തില്‍ മഞ്ജു വാര്യര്‍ പങ്കെടുക്കില്ല

‘അമ്മ’യുടെ വാര്‍ഷിക പൊതുയോഗത്തില്‍ മഞ്ജു വാര്യര്‍ പങ്കെടുക്കില്ല
, ബുധന്‍, 28 ജൂണ്‍ 2017 (19:55 IST)
‘അമ്മ’യുടെ വാര്‍ഷിക പൊതുയോഗത്തില്‍ നടി മഞ്ജു വാര്യര്‍ പങ്കെടുക്കില്ല. വ്യക്തിപരമായ അസൗകര്യങ്ങള്‍ മൂലമാണ് യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നതെന്ന കാര്യം മഞ്ജു വാര്യര്‍ അമ്മ ഭാരവാഹികളെ അറിയിച്ചു.   
 
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് അമ്മയുടെ നിര്‍ണ്ണായക യോഗം ചേരുന്നത്. അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് വൈകീട്ട് നടക്കും. മോഹന്‍ലാല്‍ ,മമ്മൂട്ടി ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ യോഗത്തിലുണ്ടാവും.
 
അതേസമയം, നടിയെ തട്ടിക്കൊണ്ടുപോയതുമായു ബന്ധപ്പെട്ട കേസില്‍ ദിലീപിന്റേയും സംവിധായകന്‍ നാദിര്‍ഷയുടേയും മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്. ആലുവയിലെ പൊലീസ് ക്ലബില്‍ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് മൊഴിയെടുക്കല്‍ നടക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ജീവനില്‍ പേടിയുള്ള ഒരുത്തനും എന്റെ മുന്നിലേക്ക് കയറി വരണ്ട’; കട്ടക്കലിപ്പിൽ ദിലീപ്