Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സ്ത്രീ വിരുദ്ധ പരാമര്‍ശമെന്ന് ആരോപണം: നവാസുദ്ദീന്‍ സിദ്ദീഖി ആത്മകഥ പിന്‍വലിച്ചു

സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; നവാസുദ്ദീന്‍ സിദ്ദീഖി ആത്മകഥ പിന്‍വലിച്ചു

സ്ത്രീ വിരുദ്ധ പരാമര്‍ശമെന്ന് ആരോപണം: നവാസുദ്ദീന്‍ സിദ്ദീഖി ആത്മകഥ പിന്‍വലിച്ചു
, ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (15:58 IST)
ബോളിവുഡ് സൂപ്പര്‍ താരം നവാസുദ്ദീന്‍ സിദ്ദീഖിന്റെ ആത്മകഥ ‘ആന്‍ ഓര്‍ഡിനറി ലൈഫ്: എ മെമ്മോറിയര്‍’ വിപണിയില്‍ നിന്ന് പിന്‍‌വലിക്കുന്നു. ഈ വിവരം താരം തന്നെയാണ് വെളിപ്പെടുത്തിയത്. തന്റെ ആത്മകഥയിലെ പരാമര്‍ശങ്ങള്‍ വേദനിപ്പിച്ച എല്ലാവരോടും താന്‍ ക്ഷമ ചോദിക്കുന്നുവെന്നും സിദ്ദിഖി വ്യക്തമാക്കി.
 
അതേസമയം ഒരുപാട് വിവാദങ്ങള്‍ സൃഷ്ടിച്ച നവാസുദ്ദീന്‍ സിദ്ദിക്കിഖിന്റെ ആത്മകഥ ‘ആന്‍ ഓര്‍ഡിനറി ലൈഫ്: എ മെമ്മോറിയലിന്റെ ചില ഭാഗങ്ങള്‍ വസ്തുതാ വിരുദ്ധവും അതിന് പുറമേ സ്ത്രീ വിരുദ്ധവുമായ പ്രസ്താവനകള്‍ ഉള്‍പ്പെടുത്തി എന്നാരോപിച്ച്  അഭിഭാഷകന്‍ ഗൌതം ഗുലാതി വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു.
 
ആത്മകഥയില്‍ നവാസുദ്ദീന്‍ സഹപ്രവര്‍ത്തകരുമായുള്ള ബന്ധത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഇത് സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹത്തിനെതിരെ 376, 497, 509 എന്നീ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് വനീതാ കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. സ്വയം പ്രശസ്തി മാത്രം ആഗ്രഹിച്ച് നടന്‍ സ്ത്രീകളെ മുഴുവന്‍ അപമാനിക്കുകയാണെമന്നും പരാതിയില്‍ അഭിഭാഷകന്‍ ഗൗതം ഗുലാതി വ്യക്തമാക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആയിഷയെ പ്രണയിച്ച വിനോദിനെ പോലെ, മേരിയെ പ്രണയിച്ച ജോർജിനെ പോലെ, നിവിൻ വീണ്ടും കാമുകനാകുന്നു!