Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്രേറ്റ്ഫാദര്‍ കുതിപ്പ്: കളക്ഷന്‍ 30 കോടി കടന്നു? 100 കോടിയിലേക്ക് ഇനിയെത്ര നാള്‍?

ഗ്രേറ്റ്ഫാദര്‍ കുതിപ്പ്: കളക്ഷന്‍ 30 കോടി കടന്നു? 100 കോടിയിലേക്ക് ഇനിയെത്ര നാള്‍?
, വെള്ളി, 7 ഏപ്രില്‍ 2017 (12:02 IST)
മമ്മൂട്ടിയുടെ മെഗാഹിറ്റ് സിനിമയുടെ കളക്ഷന്‍ 30 കോടി കടന്നതായി റിപ്പോര്‍ട്ടുകള്‍. ദിനം തോറും തിരക്കേറി വരുന്ന സിനിമയ്ക്ക് പല സെന്‍ററുകളിലും ഷോകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ഗ്രേറ്റ്ഫാദര്‍ മലയാള സിനിമയിലെയും എക്കാലത്തെയും മികച്ച വിജയങ്ങളിലൊന്നായി മാറുകയാണ്.
 
റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും ഫുള്‍ഹൌസിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. വാരാന്ത്യങ്ങളിലെ ജനത്തിരക്ക് കാരണം കൂടുതല്‍ തിയേറ്ററുകളിലേക്കും ചിത്രം വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ട്.
 
മലയാളത്തിലെ രണ്ടാമത്തെ 100 കോടി ക്ലബ് ചിത്രമായി ഗ്രേറ്റ്ഫാദര്‍ മാറുമെന്നാണ് സൂചനകള്‍. 30 ദിവസം കൊണ്ട് ഗ്രേറ്റ്ഫാദര്‍ ഈ നേട്ടം കൈവരിച്ചേക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ നല്‍കുന്ന സൂചന.
 
ആര്യയുടെയും മമൂട്ടിയുടെയും തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ കണ്ട് മതിമറന്ന യുവാക്കള്‍ ചിത്രം വീണ്ടും വീണ്ടും കാണാന്‍ തിരക്കുകൂട്ടുകയാണ്. കുടുംബപ്രേക്ഷകരുടെ വന്‍ തിരക്ക് ചിത്രത്തിന് ലോംഗ്‌റണ്‍ ഉറപ്പാക്കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹമോചനം തേടുന്ന നടികളിൽ നിന്നും രംഭ വ്യത്യസ്തയായി; ക്ലൈമാക്സിൽ ഭർത്താവിനെ തിരിച്ചു കിട്ടി!