Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്രേറ്റ്ഫാദര്‍ 2 വരുന്നു? ചര്‍ച്ചകള്‍ സജീവമായി, സംവിധാനം ഹനീഫ് അദേനി തന്നെ? !

ഗ്രേറ്റ്ഫാദര്‍ 2 വരുന്നു? ചര്‍ച്ചകള്‍ സജീവമായി, സംവിധാനം ഹനീഫ് അദേനി തന്നെ? !
, തിങ്കള്‍, 24 ഏപ്രില്‍ 2017 (16:12 IST)
മമ്മൂട്ടി നായകനായ ബ്ലോക്‍ബസ്റ്റര്‍ ചിത്രം ദി ഗ്രേറ്റ്ഫാദറിന് രണ്ടാം ഭാഗം വരുന്നതായി സൂചന. ഈ സിനിമയും ഹനീഫ് അദേനി തന്നെ സംവിധാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാം ഭാഗത്തില്‍ ആര്യ അതിഥിതാരമായി എത്തിയേക്കുമെന്നും സൂചനകളുണ്ട്.
 
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അതിനെതിരെ ശക്തമായി പ്രതികരിക്കുന്ന ഡേവിഡ് നൈനാന്‍ എന്ന കഥാപാത്രത്തിന്‍റെ പുതിയ മുഖമായിരിക്കും ദി ഗ്രേറ്റ്ഫാദര്‍ രണ്ടാം ഭാഗത്തില്‍ എന്നാണ് അറിയുന്നത്. ആര്യയ്ക്കൊപ്പം സ്നേഹയും രണ്ടാം ഭാഗത്തില്‍ അതിഥിതാരം മാത്രമായിരിക്കും.
 
രണ്ടാം ഭാഗം കൂടുതല്‍ ചടുലവും ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നവുമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം തന്നെ ഗ്രേറ്റ്ഫാദര്‍ രണ്ടാം ഭാഗം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.
 
അടുത്ത വര്‍ഷം ഗ്രേറ്റ്ഫാദര്‍ രണ്ടാം ഭാഗത്തിനായി മമ്മൂട്ടിയും ഹനീഫ് അദേനിയും വീണ്ടും ഒന്നിക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. അതിനുമുമ്പ് പൃഥ്വിരാജിനെ നായകനാക്കി ഒരു സിനിമയാണ് ഹനീഫ് അദേനി പ്ലാന്‍ ചെയ്യുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്ലൈമാക്സില്‍ അറിഞ്ഞുകൊണ്ട് തോറ്റു, എങ്കിലും മമ്മൂട്ടിച്ചിത്രത്തെ ഏവരും സ്നേഹിക്കുന്നു!