ഇങ്ങനെ പോയാല്‍ താന്‍ മാധ്യമ പ്രവര്‍ത്തകരുടെ മുഖത്തടിക്കും; ചുട്ട മറുപടിയുമായി അനുഷ്ക്ക
വിവാഹം കഴിപ്പിച്ചേ അടങ്ങുള്ളുവെന്ന് പാപ്പരാസികള്‍ ...എന്നാല്‍ ഇങ്ങനെ പോയാല്‍ താന്‍ മാധ്യമ പ്രവര്‍ത്തകരുടെ മുഖത്തടിക്കുമെന്ന് അനുഷ്ക്ക
അനുഷ്ക്ക ഷെട്ടിയും പ്രാഭാസും തമ്മിലുള്ള പ്രണയ ഗോസിപ്പുകള്‍ പലതും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഗോസിപ്പുകള്‍ ഇറക്കി അനുഷ്ക്ക ഷെട്ടിയെയും പ്രഭാസിനെയും വിവാഹം കഴിപ്പിക്കും എന്ന ഉറച്ച തീരുമാനത്തിലാണ് ചില പാപ്പരാസികള്‍. എന്നാല്‍ തനിക്കെതിരെയുള്ള ഈ ഗോസിപ്പിനെതിരെ ശക്തമായ മറുപടിയുമായി താരം രംഗത്തെത്തിയിട്ടുണ്ട്.
ഈ പോക്ക് പോയാല്‍ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അനുഷ്ക്ക് ഷെട്ടി പറഞ്ഞു. മിര്‍ച്ചി, ബില്ല എന്നീ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചപ്പോള്‍ തന്നെ ഈ താരങ്ങളെ പറ്റി പ്രണയ ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ ഇവരുവരും സൌഹൃദമാണെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. എന്നാല്‍ ബാഹുബലി സിനിമയുടെ ദ കണ്‍ക്ലൂഷന്‍ റിലീസ് ചെയതതിന് ശേഷം ഇത് ശക്തമായി. ഇതിനെതിരെയാണ് അനുഷ്ക്ക ഇങ്ങനെ പോയാല്‍ താന്‍ മാധ്യമ പ്രവര്‍ത്തകരുടെ മുഖത്തടിക്കാനും മടിക്കില്ലെന്ന് വ്യക്ത്മാക്കിയത്.