തമിഴ് സിനിമാതാരം യാഷിക ആനന്ദിന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളിൽ ഒരാൾ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മഹാബലിപുരത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ റോഡിലെ മീഡിയനില്‍ ഇടിക്കുകയായിരുന്നു.
യാഷികയും മൂന്ന് സുഹൃത്തുക്കളുമടക്കം നാലുപേരാണ് കാറിൽ ഉണ്ടായിരുന്നത്. നാല് പേരെയും ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചു. അമേരിക്കയില്‍ എഞ്ചിനീയറായി ജോലി നോക്കുന്ന ഹൈദരാബാദ് സ്വദേശി ഭവാനിയാണ് (28) മരിച്ചത്. അപകടത്തിൽ പരിക്കേറ്റ യാഷിക ഇപ്പോഴും ഗുരുതരാവസ്ഥയിൽ തീവ്രപരിചരണവിഭാഗത്തിലാണ്.
ധ്രുവങ്ങൾ പതിനാറ് എന്ന സിനിമയിലൂടെ ശ്രദ്ധേയയായ താരം 2018ലെ ബിഗ്ബോസ് ഷോയിലും പങ്കെടുത്തിരുന്നു. നോട്ട,മുക്കൂത്തിയമ്മൻ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.