Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

നല്ലതെന്ന് പറയിപ്പിക്കല്‍ മാത്രം അല്ല ജീവിതം,അപ്പോഴാണ് വെളിപാട് ഉണ്ടായത്, വനിത ദിനത്തില്‍ കുറിപ്പുമായി നടി അശ്വതി ശ്രീകാന്ത്

നല്ലതെന്ന് പറയിപ്പിക്കല്‍ മാത്രം അല്ല ജീവിതം,അപ്പോഴാണ് വെളിപാട് ഉണ്ടായത്, വനിത ദിനത്തില്‍ കുറിപ്പുമായി നടി അശ്വതി ശ്രീകാന്ത്

കെ ആര്‍ അനൂപ്

, ചൊവ്വ, 8 മാര്‍ച്ച് 2022 (14:58 IST)
'പെര്‍ഫെക്റ്റ്' ആവാനുള്ള ശ്രമം ഉപേഷിച്ച് 'പറ്റും പോലെ' മാത്രം ചെയ്യാന്‍ താന്‍ തീരുമാനിച്ചതാണ് തന്‍ തന്നോട് കാണിച്ച ഏറ്റവും വലിയ നീതിയെന്ന് അശ്വതി ശ്രീകാന്ത്.ഒപ്പം നിന്ന് ഈ യാത്ര മനോഹരമാക്കുന്ന പുരുഷന്മാരോട് സ്‌നേഹം എന്ന് കുറിച്ചുകൊണ്ടാണ് അശ്വതി ശ്രീകാന്ത് വനിതാദിന ആശംസകള്‍ നേര്‍ന്നത് അത്.
 
അശ്വതിയുടെ വാക്കുകളിലേക്ക് 
 
ഏറ്റവും നല്ല മകള്‍, ഏറ്റവും നല്ല പെങ്ങള്‍, ഏറ്റവും നല്ല കൂട്ടുകാരി, ഏറ്റവും നല്ല കാമുകി, ഭാര്യ, അമ്മ, മരുമകള്‍, ഏറ്റവും നല്ല ഉദ്യോഗസ്ഥ...അങ്ങനെയാവാന്‍ ആയിരുന്നു ആഗ്രഹം. അങ്ങോട്ടേക്കെത്താനുള്ള കൈകാലിട്ടടി മാത്രമായിരുന്നു ജീവിതം. എന്നിട്ടോ? പോരാ, കുറച്ച് കൂടി സമയം ഞങ്ങള്‍ക്ക്, കുറച്ച് കൂടി അദ്ധ്വാനം ഞങ്ങള്‍ക്ക്, കുറച്ചു കൂടി പരിഗണന ഞങ്ങള്‍ക്ക്, കുറച്ച് കൂടി ശ്രദ്ധ ഞങ്ങള്‍ക്ക്, കുറച്ച് കൂടി 'നിന്നെ' ഞങ്ങള്‍ക്ക് വേണമെന്ന് ചുറ്റുമുള്ളവര്‍ നിരന്തരം ഓര്‍മിപ്പിച്ചു, പരാതിപ്പെട്ടു, പരിഭവിച്ചു... ! നല്ലതെന്ന് പറയിപ്പിക്കല്‍ മാത്രം അല്ല ജീവിതം എന്ന് അപ്പോഴാണ് എനിക്ക് വെളിപാട് ഉണ്ടായത്. നാളെയോടി എത്തേണ്ട ഇടങ്ങളോര്‍ത്ത് ഭാരം പേറിയ നെഞ്ചിന്, തല പിളര്‍ക്കുന്ന വേദനയുമായി ഉറങ്ങാന്‍ പോയ രാത്രികള്‍ക്ക്, തൊട്ടാല്‍ പുളയുന്ന പിന്‍ കഴുത്തിലെ കല്ലിപ്പുകള്‍ക്ക്, താണു പോയ കണ്‍തടങ്ങള്‍ക്ക്, ആരാണ് നന്ദി പറഞ്ഞിട്ടുള്ളത് ?? പോട്ടെ, ആഗ്രഹിച്ചിട്ട് പോകാതിരുന്ന യാത്രകളെ, മാറ്റി വച്ച നൂറ് നൂറ് സന്തോഷങ്ങളെ കടമ എന്നല്ലാതെ ആരാണ് വിശേഷിപ്പിച്ചിട്ടുള്ളത്? അങ്ങനെയാണ് 'പെര്‍ഫെക്റ്റ്' ആവാനുള്ള ശ്രമം ഉപേഷിച്ച് 'പറ്റും പോലെ' മാത്രം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചത്... അതാണ് ഞാന്‍ എന്നോട് കാണിച്ച ഏറ്റവും വലിയ നീതിയും ! എല്ലാരുടേം പരാതി തീര്‍ത്തിട്ടൊന്നും ജീവിക്കാന്‍ പറ്റൂല്ലടീന്ന് ഇന്ന് രാവിലെ കൂടെ പറഞ്ഞ അമ്മയ്ക്കും ശരീരം കൊണ്ടോ മനസ്സ് കൊണ്ടോ സ്ത്രീകളായ സകലര്‍ക്കും വനിതാ ദിന ആശംസകള്‍ ! ഒപ്പം നിന്ന് ഈ യാത്ര മനോഹരമാക്കുന്ന പുരുഷന്മാരോട് സ്‌നേഹം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക, ടീസര്‍ പുറത്തിറക്കി 'അനുരാധ ക്രൈം നമ്പര്‍ 59/2019'