Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അന്ന് മല്ലിക പറഞ്ഞു, അവനേക്കാൾ നല്ലത് ഹിസ്സിലെ പാമ്പിനെ ഉമ്മ വെയ്ക്കുന്നതാണ്, 20 വർഷങ്ങൾക്ക് ശേഷം ഇമ്രാൻ ഹാഷ്മിക്കൊപ്പം വേദി പങ്കിട്ട് മല്ലിക ഷെരാവത്ത്

Emran Hashhmi, Mallika sherawat

അഭിറാം മനോഹർ

, തിങ്കള്‍, 8 ജൂലൈ 2024 (20:40 IST)
Emran Hashhmi, Mallika sherawat
ഫ്രഞ്ച് കിസ്സുകള്‍ ഇന്ത്യന്‍ സിനിമയില്‍ ഇത്ര വ്യാപകമാകുന്നതിന് മുന്‍പ് ചുംബനരംഗങ്ങളെന്നാല്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ഇമ്രാന്‍ ഹാഷ്മി എന്നൊരു കാലമുണ്ടായിരുന്നു. ചുംബനവീരന്‍ എന്ന പേര് വീണിരുന്നെങ്കിലും ഇമ്രാന്‍ ഹാഷ്മി 2000 കാലഘട്ടത്തില്‍ ചെയ്തിരുന്ന സിനിമകളെല്ലാം വമ്പന്‍ ഹിറ്റുകളായിരുന്നു. ഇതില്‍ തന്നെ ഇമ്രാന്‍ ഹാഷ്മി- മല്ലിക ഷെരാവത്ത് ചിത്രങ്ങള്‍ ചൂടന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നവും അന്നത്തെ വലിയ ഹിറ്റ് സിനിമകളുമായിരുന്നു.
 
2004ല്‍ വലിയ വിജയമായ മര്‍ഡര്‍ എന്ന സിനിമയ്ക്ക് ശേഷം ഇമ്രാന്‍ ഹാഷ്മിയും മല്ലികയും ഒരുമിച്ച് ഒരു വേദിയിലും പ്രത്യക്ഷപ്പെട്ടിരുന്നില്ല. താരങ്ങള്‍ക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടെന്നും അന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിച്ച് ഒരു വേദിയിലെത്തിയിരിക്കുകയാണ്. നിര്‍മാതാവ് ആനന്ദ് പണ്ഡിറ്റിന്റെ മകളുടെ വേദിയിലാണ് പഴയ ഹോട്ട് ജോഡി ഒന്നിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
 
 ഏറെനാളുകള്‍ക്ക് ശേഷമുള്ള കൂടികാഴ്ചയെ പറ്റി ഇമ്രാന്‍ ഹാഷ്മി പറയുന്നതിങ്ങനെ. വളരെ ഊഷ്മളവും സൗഹാര്‍ദ്ദപരവുമായിരുന്നു ഈ കൂടികാഴ്ച. ഏറെനാളുകള്‍ക്ക് ശേഷമാണ് പരസ്പരം കാണുന്നത്. അന്ന് ഞങ്ങള്‍ ചെറുപ്പവും വിഡ്ഡികളുമായിരുന്നു. ആലോചിച്ച് തീരുമാനമെടുക്കാനായിരുന്നില്ല. മല്ലിക ചിലത് പറഞ്ഞു ഞാനും. ഇപ്പോള്‍ അവരെ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. നേരത്തെ സംവിധായകന്‍ കരണ്‍ ജോഹറുമായുള്ള അഭിമുഖത്തില്‍ ബോളിവുഡില്‍ ഏറ്റവും മോശമായി ചുംബിക്കുന്നത് മല്ലിക ഷെരാവത്താണെന്ന് ഇമ്രാന്‍ ഹാഷ്മി പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് മറുപടിയായി നിങ്ങളെ ചുംബിക്കുന്നതിലും നല്ലത് തന്റെ സിനിമയയ ഹിസ്സില്‍ വരുന്ന പാമ്പിനെ ചുംബിക്കുന്നതാണ് എന്നായിരുന്നു അന്ന് മല്ലികയുടെ മറുപടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നഗ്മയും ഗാംഗുലിയും പ്രണയത്തില്‍ ആയിരുന്നോ? സിനിമാ ലോകവും ക്രിക്കറ്റ് ലോകവും ചര്‍ച്ച ചെയ്ത ഗോസിപ്പിനു പിന്നിലെ യാഥാര്‍ഥ്യം