Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഉദയകൃഷ്ണ ഇതുവരെ എഴുതാത്ത തരത്തിലുള്ള തിരക്കഥ, മലയാളത്തില്‍ ചര്‍ച്ച ചെയ്യാത്ത ടോപ്പിക്കുകള്‍ സിനിമയിലുണ്ട്; മോണ്‍സ്റ്ററിനെ കുറിച്ച് സംവിധായകന്റെ വാക്കുകള്‍

ഉദയകൃഷ്ണ ഇതുവരെ എഴുതാത്ത തരത്തിലുള്ള തിരക്കഥ, മലയാളത്തില്‍ ചര്‍ച്ച ചെയ്യാത്ത ടോപ്പിക്കുകള്‍ സിനിമയിലുണ്ട്; മോണ്‍സ്റ്ററിനെ കുറിച്ച് സംവിധായകന്റെ വാക്കുകള്‍
, ബുധന്‍, 9 മാര്‍ച്ച് 2022 (08:20 IST)
മോഹന്‍ലാലിന്റെ വരാനിരിക്കുന്ന ചിത്രം മോണ്‍സ്റ്റര്‍ ഒരു മാസ് സിനിമയേ അല്ലെന്ന് സംവിധായകന്‍ വൈശാഖ്. ആരാധകര്‍ പ്രതീക്ഷിക്കുന്നതില്‍ നിന്ന് വളരെ വ്യത്യസ്തമാണ് സിനിമയെന്ന് വൈശാഖ് മുന്നറിയിപ്പ് നല്‍കി. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോണ്‍സ്റ്റര്‍ ഒരു സോ കോള്‍ഡ്, ഹൈ വോള്‍ട്ടേജ് മാസ് സിനിമയേ അല്ല. പൂര്‍ണമായി ഒരു ത്രില്ലര്‍ ചിത്രമാണ്. ത്രില്ലര്‍ ഏത് വിഭാഗമാണെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. മോഹന്‍ലാലിന്റെ കഥാപാത്രത്തിനു ഒരുപാട് ഷെയ്ഡുകള്‍ ഉണ്ടെന്നും വൈശാഖ് പറഞ്ഞു.
 
വളരെ എക്‌സൈറ്റഡ് ആയ തിരക്കഥയാണ്. ഉദയകൃഷ്ണയുടെ തിരക്കഥകളില്‍ വളരെ വ്യത്യസ്തമായ ഒന്നാകും. പുതിയൊരു ട്രീറ്റ്‌മെന്റ് ആയിരിക്കും. ഉദയകൃഷ്ണയുടെ കരിയറിലെ ഏറ്റവും മികച്ച തിരക്കഥ എന്ന് വേണമെങ്കില്‍ പറയാവുന്ന ഒന്ന്. തന്നെ വളരെയധികം ഈ ചിത്രം എക്‌സൈറ്റ് ചെയ്യിപ്പിച്ച ചിത്രമാണ് മോണ്‍സ്റ്റര്‍ എന്നും വൈശാഖ് പറഞ്ഞു. മലയാളത്തില്‍ ഇതുവരെ ചര്‍ച്ച ചെയ്യാത്ത പല ടോപ്പിക്കുകളും സിനിമയില്‍ ഉണ്ടെന്നാണ് വൈശാഖ് പറയുന്നത്. മോണ്‍സ്റ്റര്‍ ഉടന്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുമെന്നാണ് വിവരം. മോഹന്‍ലാലിന്റെ ലുക്ക് നേരത്തെ പുറത്തുവന്നിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാഗ്യദേവതയില്‍ ജയറാമിന്റെ അനിയത്തി; പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു സത്യന്‍ അന്തിക്കാട് ചിത്രത്തിലെ നായിക ! മമ്മൂട്ടി, ദിലീപ്, ഫഹദ് എന്നീ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ച നിഖില വിമല്‍