2018ല്‍ പുറത്തിറങ്ങിയ ഇരുമ്പു തിരൈ നിര്‍മ്മിച്ചത് വിശാല്‍ ആയിരുന്നു. ഈ സിനിമയുടെ ആവശ്യത്തിനായി നിര്‍മാതാവ് ആര് ബി ചൗധരിയില്‍ നിന്ന് നടന് പണം കടം വാങ്ങിയിരുന്നു. പണം തിരിച്ചു നല്‍കിയിട്ടും വീടിന്റെ ആധാരം നിര്‍മാതാവ് തിരികെ നല്‍കുന്നില്ലെന്ന് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് വിശാല്‍. വിശ്വാസവഞ്ചന കാണിച്ചുവെന്നാരോപിച്ചാണ് കേസ്.
വിശാലിന്റെ ഉടമസ്ഥതയിലുള്ള വിശാല്‍ ഫിലിം ഫാക്ടറി ഇരുമ്പു തിരൈ നിര്‍മ്മിക്കാനായിരുന്നു ആര് ബി ചൗധരിയില്‍ നിന്ന് പണം വാങ്ങിയത്. ഇതിന് സ്വന്തം വീടായിരുന്നു നടന് ഈടായി നല്‍കിയത്.വീടിന്റെ ആധാരവും രേഖകളും തിരികെ ആര് ബി ചൗധരി തിരികെ നല്‍കുന്നില്ല എന്നാണ് പരാതി.