തെന്നിന്ത്യന്‍ യങ് സൂപ്പര്‍ സ്റ്റാര്‍ വിജയ് ദേവരക്കൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന 'ലിഗര്‍' റിലീസിന് ഒരുങ്ങുകയാണ്. സിനിമ ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.200 കോടി രൂപയ്ക്ക് 'ലിഗര്‍' വിറ്റുപോയി എന്നായിരുന്നു പ്രചാരണം.ഇതിനെതിരെ നടന് തന്നെ രംഗത്തെത്തി. അഭ്യൂഹങ്ങള്‍ വിജയ് തള്ളി.പുരി ജഗന്നാഥിന്റെ സംവിധായക സംരംഭത്തിന് 200 കോടി രൂപ വളരെ കുറവാണെന്നും നടന്റെ അഭിപ്രായം.
തിയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് വിജയ്.അനന്യ പാണ്ഡെയാണ് നായിക.
സെപ്റ്റംബര്‍ 9നാണ് ചിത്രം തീയേറ്ററുകളിലെത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ചിത്രം ഒരുക്കുന്നത്. സിനിമ അഞ്ച് ഭാഷകളില്‍ പ്രേക്ഷകരിലേക്കെത്തും.