പ്രശസ്ത തമിഴ് ചലച്ചിത്ര നിര്‍മാതാവ് ദില്ലി ബാബു(50 അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ തിങ്കളാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു വിയോഗം.
ആക്സസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ 2015ല്‍ ഉറുമീന്‍ എന്ന സിനിമ നിര്‍മിച്ചുകൊണ്ടാണ് സിനിമമേഖലയിലേക്ക് ദില്ലി ബാബു എത്തിയത്. മരഗത നാണയം, ഇരവുക്ക് ആയിരം കണ്കള്,രാക്ഷസന്,ഓ മൈ കടവുള്‍,മിറല്‍,കള്‍വന്‍ തുടങ്ങിയ സിനിമകള്‍ നിര്‍മിച്ചു.