വേടനെതിരായ മീടൂ വെളിപ്പെടുത്തലിന് പിന്നാലെ നേറ്റിവ് ഡോട്ടര്‍ എന്ന മ്യൂസിക് വീഡിയോ നിര്‍ത്തിവച്ചതായുള്ള മുഹ്‌സിൻ പരാരിയുടെ പ്രഖ്യാപനത്തിൽ സന്തോഷം അറിയിച്ച് ഗായിക ചിൻമയി ശ്രീപദ. അറിവ്, ചിന്‍മയി ശ്രീപദഹാരിസ് സലിം,വേടൻ എന്നിവരെ ഉള്‍പ്പെടുത്തി ഗോവിന്ദ് വസന്തയുടെ സംഗീതത്തിലായിരുന്നു ആൽബം പ്രഖ്യാപിച്ചിരുന്നത്.
മീടൂ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരമൊരു തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും സര്‍വൈവറെ കേള്‍ക്കാന്‍ തയ്യാറായതില്‍ നന്ദിയുണ്ടെന്നും ഗായിക ചിന്‍മയി ശ്രീപദ ട്വീറ്റ് ചെയ്തു.അതേസമയം മീടൂ ആരോപണങ്ങളിൽ വേടൻ(ഹിരൺദാസ് മുരളി) മാപ്പ് പറഞ്ഞു.
സ്ത്രീകളോടും, ഒരാളോടും ഒരു മോശം പെരുമാറ്റവും ഇല്ലാത്ത ഒരാളായി വേണം ഇനിയങ്ങോട്ട് ജീവിക്കാന്‍ എന്ന് താൻ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെന്നും ഇപ്പോള്‍ പറയുന്ന ഈ വാക്കുകളിലടക്കം ഞാന്‍ അറിയാത്ത ഏതെങ്കിലും തെറ്റുണ്ടെങ്കില്‍ വീണ്ടും തിരുത്താനും സന്നദ്ധനാണെന്നുമാണ് വേടന്റെ മാപ്പ് അപേക്ഷയിൽ പറയുന്നത്.