സമൂഹ മനഃസാക്ഷിക്കുനേരെ ചോദ്യങ്ങളുയര്‍ത്തി "The Trend #TRENDING NOW " ഷോര്‍ട്ട് ഫിലിം ഓഗസ്റ്റ് 15ന് റിലീസ് ചെയ്യും.
സമകാലീന കേരള സമൂഹത്തെ ആഴത്തില്‍ പിടിച്ചുകുലുക്കിയ ഒരു വിഷയമാണ് ഈ ഷോര്‍ട്ട് ഫിലിം ചര്‍ച്ച ചെയ്യുന്നത്.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മുന്‍ അംഗം, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അഡ്മിനിട്രേറ്റീവ് ബോര്‍ഡ് മുന്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സലിം പി ചാക്കോയാണ് ഈ ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്.
കഥ, തിരക്കഥ, സംഭാഷണം - വിഷ്ണു മനോഹരന്‍, ക്യാമറ, സ്റ്റില്‍സ് - ബിനോജ് പേഴുംപാറ, എഡിറ്റിംഗ്, ഗ്രാഫിക്സ് - വിനീഷ് രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - അഫ്സല്‍ എസ്, ഡിസൈന്‍ - ശ്രീജിത്ത് ഗംഗാധരന്‍, ആര്‍ട്ട് - ബിജു എംകെ, മേക്കപ്പ് - കൃഷ്ണപ്രഭ വിഷ്ണു, പി ആര്‍ ഒ - വിമല്‍കുമാര്‍, നിര്‍മ്മാണം - പി സക്കീര്‍ ശാന്തി, ബിജു മലയാലപ്പുഴ.
ജസ്റ്റിന്‍ തോമസ് മാത്യു, വിഷ്ണു മനോഹരന്‍, വി പി സന്തോഷ്, കിഷോര്‍ മനോഹരന്‍, ജിന്‍റോ ജോണ്‍സണ്‍ എന്നിവരും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ഈ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കുന്നുണ്ട്.
ഓഗസ്റ്റ് പതിനഞ്ച് ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയ്ക്ക് യൂട്യൂബ്, ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, സിനിമാ പ്രേക്ഷക കൂട്ടായ്മയുടെ വെബ്‌സൈറ്റ്, സിനിമാ പ്രേക്ഷക കൂട്ടായ്മയുടെ ഫേസ്ബുക്ക് പേജ് എന്നിവിടങ്ങളില്‍ "The Trend #TRENDING NOW " കാണാന്‍ അവസരമുണ്ടാകും.
സംവിധായകരായ എം എ നിഷാദ്, അരുണ്‍ ഗോപി, കണ്ണന്‍ താമരക്കുളം എന്നിവര്‍ പോസ്റ്ററുകളും സംവിധായകന്‍ ജിനു എബ്രഹാം ടീസറും റിലീസ് ചെയ്തിരുന്നു.