Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

'ദി പ്രീസ്റ്റ്' തെലുങ്ക് പതിപ്പ് ആമസോണ്‍ പ്രൈമില്‍

'ദി പ്രീസ്റ്റ്' തെലുങ്ക് പതിപ്പ് ആമസോണ്‍ പ്രൈമില്‍

കെ ആര്‍ അനൂപ്

, ബുധന്‍, 18 ഓഗസ്റ്റ് 2021 (15:57 IST)
മാര്‍ച്ച് 11ന് തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം ആയിരുന്നു 'ദി പ്രീസ്റ്റ്'. റിലീസ് ചെയ്ത് ഒരു മാസത്തിനകം തന്നെ സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ എത്തി. ഇപ്പോഴിതാ 'ദി പ്രീസ്റ്റി'ന്റെ തെലുങ്ക് പതിപ്പ് ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്.
കേരളത്തില്‍ മാത്രം 306 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. പിന്നീട് കേരളത്തിന് പുറത്തും ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തില്‍ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. മഞ്ജു വാര്യര്‍,നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, ശ്രീനാഥ് ഭാസി, മധുപാല്‍,ജഗദീഷ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഫാദര്‍ ബെനഡിക്ട് എന്ന വൈദികന്റെ വേഷത്തിലാണ് മെഗാസ്റ്റാര്‍ എത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടന്‍ വിഷ്ണു വി.നായര്‍ വിവാഹിതനായി