Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ബോളിവുഡ് താരങ്ങളുടെ പരസ്യമാർക്കറ്റും ഇടിയുന്നു, തെലുങ്ക് താരങ്ങൾക്ക് പിറകെ കമ്പനികൾ

ബോളിവുഡ് താരങ്ങളുടെ പരസ്യമാർക്കറ്റും ഇടിയുന്നു, തെലുങ്ക് താരങ്ങൾക്ക് പിറകെ കമ്പനികൾ
, തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (19:53 IST)
ഇന്ത്യൻ പരസ്യചിത്ര മാർക്കറ്റ് അടക്കി വാണിരുന്ന ബോളിവുഡിൻ്റെ ആധിപത്യം പഴങ്കഥയാകുന്നു. ബോക്സോഫീസിലെ ബോളിവുഡിൻ്റെ അപ്രമാദിത്യം അവസാനിച്ചതൊടെയാണ് പരസ്യമാർക്കറ്റും തെലുങ്ക് താരങ്ങളുടെ പിന്നാലെ പോകുന്നത്. അല്ലു അർജുൻ,മഹേഷ് ബാബു,രശ്മിക മന്ദാന,സാമന്ത,പ്രഭാസ് തുടങ്ങിയ ദക്ഷിണേന്ത്യൻ താര നിരയ്ക്ക് പിന്നാലെയാണ് പരസ്യരംഗം.
 
കൊക്കോ കോള, കിംഗ് ഫിഷർ,റെഡ് ബസ് തുടങ്ങി എല്ലാ മുൻനിര ബ്രാൻഡുകളിലും ഇണ്ണ് തെലുങ്ക് താരങ്ങളുടെ മുഖമാണ്. തെലുങ്കിന് പുറമെ ഹിന്ദി വിപണിയിലും തെലുങ്ക് ചിത്രങ്ങൾ ഹിറ്റായി തുടങ്ങിയതോടെയാണ് പുതിയ മാറ്റം.കൊക്കോ കോളയുടെ അടുത്ത പരസ്യ ചിത്രത്തിൽ അല്ലു അർജുനാകും എത്തുക. ഹിന്ദി പരസ്യത്തിലും താരം തന്നെയാകും എത്തുകയെന്നാണ് റിപ്പോർട്ട്.
 
സമാനമായി മറ്റ് ബ്രാൻഡുകളും നിലവിലെ ബ്രാൻഡ് വാല്യു കണക്കിലെടുത്ത് തെന്നിന്ത്യൻ താരങ്ങളുടെ പിറകെയാണ്. നിരന്തരമായി സിനിമകൾ പരാജയപ്പെടുന്നതിന് പുറമെ സിനിമയുടെ ഗ്ലാമറും ബോളിവുഡിൽ നിന്ന് ടോളിവുഡിലേക്ക് മാറുന്ന കാഴ്ചയാണ് ഷോ ബിസിൽ കാണാനാകുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയുടെ മുകളില്‍ രാത്രി മുഴുവന്‍ ചിത്രീകരണം, തണുത്ത് വിറച്ച് താരങ്ങള്‍, ലൊക്കേഷന്‍ ചിത്രങ്ങള്‍