Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതുവരെ കണ്ടതല്ല ഇനി വരാനിരിക്കുന്നത്, പ്രതീക്ഷിക്കുന്നതിലും അപ്പുറം സൂര്യ, 'കങ്കുവ' അപ്‌ഡേറ്റ്

ഇതുവരെ കണ്ടതല്ല ഇനി വരാനിരിക്കുന്നത്, പ്രതീക്ഷിക്കുന്നതിലും അപ്പുറം സൂര്യ, 'കങ്കുവ' അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്

, വ്യാഴം, 20 ജൂലൈ 2023 (12:24 IST)
സൂര്യയുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കങ്കുവ'. ഹിസ്റ്റോറിക്കല്‍ ഫിക്ഷനായി ഒരുങ്ങുന്ന സിനിമയുടെ ഒരു അപ്‌ഡേറ്റ് പുറത്ത്.
 
ജൂലൈ 23ന് സിനിമയുടെ ഗ്ലിമ്പ്‌സ് പുറത്തുവരും. ആരാധകര്‍ക്കായി ഗംഭീരമായ പോസ്റ്ററും നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. 'ഓരോ മുറിവിനും, ഓരോ കഥ, രാജാവ് വരുന്നു'- എന്നതാണ് പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്. വാള്‍ പിടിച്ചിരിക്കുന്ന കൈകളില്‍ പ്രത്യേകതരത്തിലുള്ള അടയാളങ്ങള്‍ കാണാനാകുന്നു.
 
ആക്ഷന്‍ പായ്ക്ക്ഡ് എന്റര്‍ടെയ്നറായ ചിത്രത്തിന്റെ സ്റ്റണ്ട് കൊറിയോഗ്രഫി കൈകാര്യം ചെയ്യുന്നത് സുപ്രീം സുന്ദറാണ്.ദിഷാ പതാനിയാണ് നായിക.
 
ഛായാഗ്രാഹണം വെട്രി പളനിസാമി.തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലാണ് റിലീസ്.ജ്ഞാനവേല്‍ രാജയുടെ സ്റ്റുഡിയോ ഗ്രീനും വംശി- പ്രമോദിന്റെ യുവി ക്രീയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാളത്തിന്റെ സൂപ്പർ ഹീറോ സാൻഡിയാ​ഗോ കോമിക് കോണിൽ, സന്തോഷം പങ്കുവെച്ച് ടോവിനോയും ബേസിലും