Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 1 കോടി രൂപ സംഭാവന ചെയ്ത് സൂര്യയും ജ്യോതികയും

കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 1 കോടി രൂപ സംഭാവന ചെയ്ത് സൂര്യയും ജ്യോതികയും

കെ ആര്‍ അനൂപ്

, ചൊവ്വ, 2 നവം‌ബര്‍ 2021 (14:33 IST)
തമിഴ് സിനിമയിലെ ഒരു നടന്‍ എന്നതിലുപരി, സൂര്യയൊരു മനുഷ്യസ്‌നേഹി കൂടിയാണ്. പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നല്‍കുന്നതിനായി 'അഗരം ഫൗണ്ടേഷന്‍' വര്‍ഷങ്ങളായി അദ്ദേഹം നടത്തിവരുന്നു. ഇപ്പോഴിതാ ആദിവാസി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനായി വന്‍ തുക സംഭാവന ചെയ്തിരിക്കുകയാണ് താരം.
 
ഭാര്യയും നടിയുമായ ജ്യോതികയ്ക്കൊപ്പം എത്തിയാണ് സൂര്യ 1 കോടി രൂപ കൈമാറിയത്.ഇരുളര്‍ കമ്മ്യൂണിറ്റിയിലെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനായാണ് തുക ഇരുവരും നല്‍കിയത്.
 
 തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സാന്നിധ്യത്തിലാണ് ചെക്ക് കൈമാറിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അപ്പന്റെ മരണവാര്‍ത്ത പത്രത്തില്‍ കൊടുക്കാന്‍ കാശില്ല; മലയാളത്തിലെ ഒരു പ്രമുഖ നടന്റെ മുന്നില്‍ ചാക്കോച്ചന്‍ കൈ നീട്ടി, പണം കിട്ടിയില്ല ! വര്‍ഷങ്ങള്‍ക്ക് ശേഷം ആ നടന്‍ ചാക്കോച്ചന് മുന്നില്‍ കടം ചോദിച്ചെത്തി