Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാലു ഭാഷകളിൽ റെജിന എത്തുന്നു, നായികയായി സുനൈന

നാലു ഭാഷകളിൽ റെജിന എത്തുന്നു, നായികയായി സുനൈന
, ബുധന്‍, 20 ഏപ്രില്‍ 2022 (20:01 IST)
തെന്നിന്ത്യൻ താരമായ സുനൈനയെ നായികയാക്കി ബഹുഭാഷ ചിത്രമൊരുങ്ങുന്നു. റെജിന എന്ന് പേരിട്ടിരിക്കുന്ന ചിത്രം തമിഴ്,മലയാളം,തെലുങ്ക്,ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്യുക.
 
പൈപ്പിൽ ചുവട്ടിലെ പ്രണയം, സ്റ്റാർ എന്നീ സിനിമകൾക്ക് ശേഷം ഡോമിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് റെജിന. ക്രൈം ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. 2007ൽ റിലീസ് ചെയ്‌ത ബെസ്റ്റ് ഫ്രണ്ട്സ് എന്ന ചിത്രത്തിന് ശെഷം സുനൈന അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്.
 
നിർമാതാവ് സതീഷ് നായർ തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധനം ഒരുക്കുന്നത്. നടി രമ്യാ നമ്പീശൻ ചിത്രത്തിൽ ഗായികയായെത്തുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരയാതിരിക്കാന്‍ ശ്രമിക്കുക, പുഷ്പയിലെ ഇമോഷണല്‍ രംഗം, വീഡിയോ