Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കുട്ടികളുടെ വികൃതികളുമായി സ്താനാര്‍ത്തി ശ്രീക്കുട്ടന്‍; ടീസര്‍ പ്രകാശനം ചെയ്തു

sthanarthi sreekuttan

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 6 നവം‌ബര്‍ 2024 (18:19 IST)
sthanarthi sreekuttan
ഒരു സ്‌കൂളും, ക്ലാസ് മുറിയും, പ്രധാന പശ്ചാത്തലമാകുന്ന  ബാല്യ പ്രായക്കാരായ കുട്ടികളിലൂടെ രസാകരമായി അവതരിപ്പിക്കുന്ന ചിത്രമാണ് സ്താനാര്‍ത്തി ശ്രീക്കുട്ടന്‍. വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ബഡ്ജറ്റ് ലാബ് ഫിലിംസിന്റെ ബാനറില്‍ നിശാന്ത് പിള്ള, മുഹമ്മദ് റാഫി എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രത്തിന്റെ പ്രദര്‍ശനത്തിനോടനുബന്ധിച്ചുള്ള പ്രൊമോഷന്റെ ഭാഗമായുള്ള ടീസര്‍ പുറത്തുവിട്ടത് ഇതിനകം വലിയ തരംഗം സൃഷ്ടിച്ചിരിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊക്കെ ഏറെ ആസ്വദിക്കുവാന്‍ പോരുന്ന രംഗങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് ടീസറിലൂടെ വ്യക്തമാകുന്നതാണ്.
 
ടീസറിലെ കൗതുകകരമായ ചില രംഗങ്ങള്‍ ശ്രദ്ധിക്കാം -
'അയ്യോ...
എന്താടാ ? ടീച്ചറിന്റെ ചോദ്യം.
ടീച്ചറെ എന്റെ കാലില്‍ ചവിട്ടി.
ആര്?
ശ്രീക്കുട്ടന്‍.... 
ഏ... ഞാനൊന്നും ചവിട്ടിയില്ല ഇവന്‍.കള്ളം പറയുകാ ടീച്ചര്‍...
ശ്രീക്കുട്ടാ..
 ഇവമ്മാരു വീണ്ടും തുടങ്ങിയല്ലേ?
എന്റെ പൊന്നു ടീച്ചറെ ഇവമ്മാരെക്കൊണ്ട് ഒരു രക്ഷയുമില്ല.
പ്രായത്തിനനുസരിച്ചുള്ള അലമ്പാണ് കാണിക്കുന്നതെങ്കില്‍ പോട്ടേന്നു വക്കാം...
ശ്രീക്കുട്ടാ...നിനക്കൊരു മാറ്റവുമില്ലേടേ..?
ടീസറിലെ ചില ഭാഗങ്ങള്‍.
ശ്രീക്കുട്ടന്‍. അമ്പാടി,  എന്നീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ കഥാ പുരോഗതി. ഒരു യു.പി. സ്‌കൂളും അവിടുത്തെ കുറച്ചു കുട്ടികളും അവര്‍ക്കിടയിലെ ഇണക്കവും, പിണക്കവും, കിടമത്സരവും, വാശിയും കുട്ടികളും അധ്യാപകരും തമ്മിലൊരു രസതന്ത്രമുണ്ട്. അദ്ധ്യാപകര്‍ക്ക് ഏറ ഇഷ്ടപ്പെട്ട കുട്ടികള്‍, കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട അദ്ധ്യാപകര്‍, ഇതെല്ലാം ഈ ചിത്രത്തില്‍ കോര്‍ത്തിണക്കിയിരി
ക്കുന്നു. ഒപ്പം രസാകരമായ പ്രണയവും. എല്ലാം ചേര്‍ന്ന ഒരു ക്ലീന്‍ എന്റര്‍ടൈനര്‍. നമ്മുടെ ബാല്യങ്ങളുടെ ഒരു നേര്‍ക്കാഴ്ച്ച തന്നെ യെന്ന് ഈ ചിത്രത്തെക്കുറിച്ചു പറയാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

34 വർഷങ്ങൾക്ക് മമ്മൂട്ടിയും രജനികാന്തും നേർക്കുനേർ!