Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

92ന്റെ നിറവിൽ ലതാ മങ്കേഷ്‌കർ, ആശംസകളുമായി സിനിമാലോകം

92ന്റെ നിറവിൽ ലതാ മങ്കേഷ്‌കർ, ആശംസകളുമായി സിനിമാലോകം
, ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (15:31 IST)
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌ക്കറിന് ഇന്ന് 92ആം പിറന്നാൾ. ആഘോഷങ്ങൾ ഒന്നും തന്നെ ഇല്ലാതെയാണ് രാജ്യത്തിന്റെ പ്രിയ ഗായികയുടെ പിറന്നാൾ ആഘോഷം. എങ്കിലും സിനിമാലോകത്ത് നിന്നും രാജ്യത്ത് പ്രധാന വ്യക്തിത്വങ്ങളിൽ നിന്നും ലതാ മങ്കേഷ്‌കർ ആശംസകൾ ഏറ്റുവാങ്ങി.
 
പ്രധാനമന്ത്രി നരേന്ദ്ര മോദി,ബോളിവുഡ് താരം ജൂഹി ചൗള, സരോദ് മാന്ത്രികൻ അംജദ് അലി ഖാൻ തുടങ്ങി സിനിമ, സംഗീത മേഖലയിലെ നിരവധി പ്രമുഖരാണ് പ്രിയ ഗായികയ്ക്ക് ആശംസകൾ നേർന്നത്.1929ൽ ദീനനാഥ് മങ്കേഷ്‍കറുടെയും ശേവന്തിയുടെയും ആറുമക്കളിൽ മൂത്തയാളായിട്ടായിരുന്നു ലതാ മങ്കേഷ്‌ക്കറിന്റെ ജനനം. സഹോദരി ആശാ ഭോസ്‌ലെയും ഇന്ത്യയുടെ പ്രിയ ഗായികയാണ്.
 
അഞ്ചാം വയസുമുതൽ അഭിനയത്തിലായിരുന്നു ലത കൈമുദ്ര പതിപ്പിച്ചത്. പതിമൂന്നാം വയസിൽ അച്ഛൻ മരിച്ചതോടെ സിനിമാ അഭിനയത്തിലേക്കെത്തിയ ലതാ മങ്കേഷ്‌കർ പിന്നീട് പിന്നണി സംഗീതത്തിലേക്ക് തിരിഞ്ഞു.1942-ൽ കിടി ഹസാൽ എന്ന മറാത്തി ചിത്രത്തിൽ നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി എന്ന ഗാനമാണ്‌ ആദ്യമായി ആലപിച്ചത്. 
 
1948ല്‍ മജ്‍ബൂര്‍ എന്ന ചിത്രത്തിന് വേണ്ടി ഗുലാം ഹൈദർ സംഗീതസംവിധാനം ചെയ്‍ത മേരാ ദിൽ തോഡാ എന്ന ഗാനമാണ് ലതാ മങ്കേഷ്‍കറെ പ്രശസ്‍തിയിലേക്ക് എത്തിച്ചത്. തുടർന്നങ്ങോട്ട് ലതാ മങ്കേഷ്‌ക്കറിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പേരും പെരുമയ്ക്കുമൊപ്പം ആരാധകർ എന്നെന്നും തങ്ങളുടെ നെഞ്ചോട് ചേർക്കുന്ന ഗാനങ്ങളും ആലപിക്കാൻ രാജ്യത്തിന്റെ പ്രിയ ഗായികയ്ക്കായി.
 
ഇതിനിടെ മലയാളത്തിൽ രാമു കാര്യാട്ട് സംവിധാനം ചെയ്‌ത നെല്ല് എന്ന സിനിമയിലൂടെ മലയാളത്തിലും ലതയുടെ സ്വരമാധുര്യമെത്തി. ചിത്രത്തിൽ കദളി, ചെങ്കദളി എന്ന ഒരൊറ്റ ഗാനമാണ് മലയാളത്തിൽ ലതാ മങ്കേഷ്‌ക്കർ ആലപിച്ചത്.രാജ്യത്തെ പ്രശസ്‌തമായ ഒട്ടുമിക്ക പുരസ്‌കാരങ്ങളും ലതയെ തേടി എത്തിയിട്ടുണ്ട്. 1969ല്‍ രാജ്യം പത്മഭൂഷൺ നല്‍കി ലതയെ ആദരിച്ചു. 1989ല്‍ ദാദാസാഹിബ്‌ ഫാൽക്കെ അവാർഡ്‌ ലഭിച്ചു. 1999ല്‍ പത്മവിഭൂഷൺ. 
 
നാല്പതിനായിരത്തിലധികം ഗാനങ്ങൾ പാടിയ ലതയ്‍ക്ക് മൂന്ന് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചു. സംഗീത സംവിധായികയായും മികവ് കാട്ടിയ ലതാ മങ്കേഷ്‍കറെ 2001ല്‍ രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്‍നം നല്‍കി ആദരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഹൃദയം' ജോലികള്‍ അവസാനഘട്ടത്തില്‍,ഓഡിയോ മാസ്റ്ററിംഗ് പൂര്‍ത്തിയാക്കിയെന്ന് വിനീത് ശ്രീനിവാസന്‍