Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കുടുംബം തകർത്തു, നാഗചൈതന്യയുമായി വിവാഹം ഉറപ്പിച്ചതോടെ ശോഭിതക്കെതിരെ സൈബർ ആക്രമണം

Shobhita Dhulipala, Nagachaitanya

അഭിറാം മനോഹർ

, ശനി, 10 ഓഗസ്റ്റ് 2024 (12:19 IST)
Shobhita Dhulipala, Nagachaitanya
ശോഭിതാ ധൂലിപാലയും നടന്‍ നാഗചൈതന്യയും തമ്മിലുള്ള വിവാഹനിശ്ചയ വാര്‍ത്ത പുറത്തുവന്നതോടെ ശോഭിതാ ധൂലിപാലക്കെതിരെ സൈബര്‍ ആക്രമണവുമായി ആരാധകര്‍. സാമന്ത റൂത്ത് പ്രഭുവുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് ശോഭിതയുമായി നാഗചൈതന്യ അടുപ്പത്തിലാകുന്നതും ആ ബന്ധം വിവാഹത്തിലേക്ക് നീളുന്നതും. എന്നാല്‍ സാമന്തയ്ക്ക് പോലും വിവാഹത്തിന് പ്രശ്‌നമില്ലാതിരുന്നിട്ടും ശോഭിതാ ധൂലിപാലയാണ്  നാഗചൈതന്യയുടെ കുടുംബം തകര്‍ത്തതെന്ന് ആരാധകര്‍ പറയുന്നു.
 
മൂന്ന് വര്‍ഷത്തോളം നീണ്ട ഡേറ്റിംഗിന് ശേഷമാണ് താരങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നെങ്കിലും ഇരുവരും അത് തുറന്ന് പറഞ്ഞിരുന്നില്ല. 2021ലായിരുന്നു സാമന്തയുമായുള്ള വിവാഹബന്ധം നാഗചൈതന്യ വേര്‍പ്പെടുത്തീയത്. നാഗചൈതന്യയുടെ കുടുംബവുമായി സാമന്ത ചേരാത്തതാണ് വിവാഹമോചനത്തിന് കാരണമായതെന്ന് അന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
 
 ശോഭിതയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞതോടെ സാമന്തയുടെയും നാഗചൈതന്യയുടെയും കുടുംബം ശോഭിത തകര്‍ത്തെന്ന വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. അതേസമയം സാമന്ത പോലും വിവാഹത്തിനെതിരെയോ ശോഭിതയ്‌ക്കെതിരെയോ ഒന്നും പറയാത്തപ്പോള്‍ പുറത്തുനിന്നുള്ളവര്‍ക്ക് ഇതില്‍ എന്ത് കാര്യമെന്നും ശോഭിതയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എമ്പുരാൻ ഈ ലെവലിലാണെങ്കിൽ, രാജുവിന് ഒരു ഹോളിവുഡ് സിനിമയെടുക്കാം: ബൈജു