സന്തോഷ് ശിവന് സംവിധാനം ചെയ്ത തമിഴ് ചിത്രം 'ഇനം' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. 2014-ല്‍ പുറത്തിറങ്ങിയ സിനിമയുടെ ഇംഗ്ലീഷ് പതിപ്പിന് 'സിലോണ്‍' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധം പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം നാല് യുവാക്കളുടെ പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം സിനിമ ഒരു ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുമെന്ന് സന്തോഷ് ശിവന് തന്നെ സൂചന നല്കി. ട്വീറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സരിത, കരുണാസ്, സുഗന്ധ റാം,സ്റ്റാര്‍ എസ് കരണ്‍, ശ്യാം സുന്ദര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. സന്തോഷ് ശിവന്റെ തിരക്കഥയ്ക്ക് ആരതി ശിവകുമാറും ശ്യാം സുന്ദറും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയത്.
വിശാല്‍ ചന്ദ്രശേഖര്‍ സംഗീതവും ടി.എസ് സുരേഷ് എഡിറ്റിംഗും നിര്‍വഹിച്ചു.