Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം, കുറിപ്പ്

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം, കുറിപ്പ്

കെ ആര്‍ അനൂപ്

, ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (15:13 IST)
സോഷ്യല്‍ മീഡിയ നിറയെ മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ചര്‍ച്ചകളാണ് നടക്കുന്നത്. നിരവധി താരങ്ങളും തങ്ങളുടെ നിലപാട് വ്യക്തമാക്കി സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റും എത്തിയിരിക്കുകയാണ്.പ്രശ്നം പരിഹാരിക്കാന്‍ മുല്ലപ്പെരിയാര്‍ ഡാം ഉള്‍പ്പെടുന്ന ചില ജില്ലകള്‍ തമിഴ്നാടിന് വിട്ടു കൊടുക്കണമെന്നും, അതോടെ ആ ജില്ലക്കാരുടെ സുരക്ഷക്കായി അവര്‍ പുതിയ ഡാമും പണിയുമെന്നും നടന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
 
പണ്ഡിറ്റിന്റെ വാക്കുകളിലേക്ക്
 
പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം 
 
മുല്ലപെരിയാര്‍ വിഷയത്തില്‍ പ്രായോഗികമായി എന്തെങ്കിലും നടക്കുമെന്ന് ഞാന്‍ കരുതുന്നില്ല .
 
 സ്‌കൂള്‍ ബസ് അപകടത്തില്‍ പെടുമ്പോള്‍ വണ്ടിയുടെ ഫിറ്റ്‌നസ് ഉറപ്പാക്കുക. എവിടെയെങ്കിലും വലിയ കെട്ടിടം കത്തിയ ഒരാഴ്ച ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉറപ്പാക്കുക. സ്ത്രീധനത്തിന് പേരില്‍ ഏതെങ്കിലും പെണ്‍കുട്ടി ആത്മഹത്യ ചെയ്താല്‍ ഒരാഴ്ച സ്ത്രീധനത്തിനെതിരെ പ്രതിഷേധിക്കുക. പ്രളയം വന്നതിനു ശേഷം Gadgill report, Kasthuri Rangan report ചര്‍ച്ച ചെയ്യുക . അങ്ങനെ തുടങ്ങി കുറെ കലാപരിപാടികള്‍ ആണ് ഇവിടെ നടക്കുന്നത് .  
 
എവിടെയെങ്കിലും എന്തെങ്കിലും അപകടം സംഭവിക്കുന്നതിന് മുന്‍പ് കുറെ യോഗം ചേരും , സംഭവിച്ചു കഴിയുമ്പോള്‍ ദുഃഖം ആദരാഞ്ജലികള്‍, പിന്നെ ഒരു അന്വേഷണ കമ്മീഷന്‍.( അതിന് കുറച്ചു കോടികള്‍ കത്തിക്കും . അത്രതന്നെ . )ഇതിന്റെ പരിഹാരം ഒന്നേയുള്ളു ,മുല്ലപെരിയാര്‍ ഡാം ഉള്‍പ്പെടുന്ന ചില ജില്ലകള്‍ തമിള്‍ നാടിന് വിട്ടു കൊടുക്കുക .അതോടെ ആ ജില്ലക്കാരുടെ സുരക്ഷക്കായി അവര്‍ പുതിയ ഡാമും പണിയും ,തമിഴ് നാട്ടിലെ അഞ്ചു ജില്ലകള്‍ സമ്പുഷ്ടം ആകുകയും ചെയ്യും.
 
ലോകത്തിന്റെ ഏതുകോണിലുള്ളവരെയും 'save'ചെയ്യുവാന്‍ കഷ്ടപ്പെട്ട് നടക്കുന്നവര്‍ ഇനിയെങ്കിലും സ്വയം 'save' ചെയ്യാന്‍ ശ്രമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷയും , തമിഴ്‌നാടിനു വെള്ളവും കിട്ടുവാന്‍ പുതിയ Dam ഉടനെ പണിയും എന്ന് കരുതാം.
 
വാല്‍കഷ്ണം .. ഇനി പുതിയ ഡാം പണിയുകയാണെങ്കില്‍ ഒന്നുകില്‍ ആ ജോലി തമിഴ്‌നാടിനെയോ , കേന്ദ്രത്തെ കൊണ്ടോ ചെയ്യിക്കുക . അല്ലെങ്കില്‍ പാലാരിവട്ടം പാലം, കോഴിക്കോട് ksrtc ടെര്‍മിനല്‍ന്റെ അവസ്ഥ ആകില്ല എന്ന് ഉറപ്പു വരുത്തുക . ഇപ്പോഴാണേല്‍ മഴക്കാലത്ത് പേടിച്ചാല്‍ മതി.. 'ചിലര്‍'
  പുതിയ ഡാം കെട്ടിയാല്‍ ആജീവനാന്തം ആ ജില്ലക്കാര്‍ ഭയന്ന് ജീവിക്കേണ്ടി വരും .)By Santhosh Pandit (മറയില്ലാത്ത വാക്കുകള്‍ , മായമില്ലാത്ത പ്രവര്‍ത്തികള്‍ , ആയിരം സാംസ്‌കാരിക നായകന്മാര്‍ക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡെന്നീസ് ജോസഫ് സാര്‍ ഇല്ല കൂടെ, പവര്‍സ്റ്റാറിന്റെ എഴുത്ത് പൂര്‍ത്തിയാക്കി സംവിധായകന്‍ ഒമര്‍ ലുലു