Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ബിഷ്‌ണോയിയും വധഭീഷണിയുമെല്ലാം വെറും നാടകം? പാട്ട് ഹിറ്റാക്കാനുള്ള അടവ്

ബിഷ്‌ണോയിയും വധഭീഷണിയുമെല്ലാം വെറും നാടകം? പാട്ട് ഹിറ്റാക്കാനുള്ള അടവ്

നിഹാരിക കെ എസ്

, വ്യാഴം, 14 നവം‌ബര്‍ 2024 (11:23 IST)
ബോളിവുഡ് താരം സല്‍മാന്‍ ഖാനും ഗ്യാങ്‌സ്റ്റർ ബിഷ്ണോയും തമ്മിലുള്ള പക ഇന്ത്യയൊട്ടാകെ പ്രചാരത്തിലുണ്ട്. അടുത്തിടെയായി സൽമാൻ ഖാനെതിരെ നിരന്തരമായി വധഭീഷണി വന്നിരുന്നു. ബിഷ്‌ണോയി സംഘം ആണെന്നായിരുന്നു റിപ്പോർട്ട്. തുടർന്ന് സൽമാൻ ഖാനുള്ള സുരക്ഷാ വർധിപ്പിക്കുകയും ചെയ്തു. ഇപ്പോഴിതാ, ഈ വധഭീഷണിയില്‍ വൻ ട്വിസ്റ്റ്. ബിഷ്‌ണോയ് ഗ്യാങില്‍ നിന്നല്ല സല്‍മാനെതിരെ ഇത്തവണ വധീഷണി എത്തിയത് എന്ന് സ്ഥിരീകരണം.
 
താരത്തിന്റെ പുതിയ ചിത്രത്തിലെ 24കാരനായ ഗാനരചിയതാവാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. സല്‍മാന്റെ ‘മേ സിക്കന്ദര്‍ ഹൂം’ എന്ന സിനിമയിലെ പാട്ടിന്റെ രചയിതാവ് സൊഹൈല്‍ പാഷയെ പൊലീസ് പിടികൂടി. നവംബര്‍ ഏഴിന് ആയിരുന്നു മുംബൈ പൊലീസിന്റെ വാട്സ്ആപ്പ് ഹെല്‍പ് ലൈനില്‍ ഭീഷണി സന്ദേശം എത്തിയത്. 5 കോടി രൂപ നല്‍കിയില്ലെങ്കില്‍ ബിഷ്‌ണോയിയെ കുറിച്ച് പരാമര്‍ശമുള്ള മേ സിക്കന്ദര്‍ ഹൂം പാട്ടിന്റെ എഴുത്തുകാരനെയും സല്‍മാന്‍ ഖാനെയും വധിക്കുമെന്നായിരുന്നു സന്ദേശം.
 
ഗാനരചയിതാവിനെ ഇനി പാട്ട് എഴുതാന്‍ കഴിയാത്തവിധം ആക്കുമെന്നും സല്‍മാന് ധൈര്യമുണ്ടെങ്കില്‍ അയാളെ രക്ഷിക്കാനും സന്ദേശത്തില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റൈച്ചൂരിലുള്ള വെങ്കടേഷ് നാരായണ്‍ എന്നയാളുടെ ഫോണില്‍ നിന്നാണ് സന്ദേശം വന്നതെന്ന് കണ്ടെത്തുകയായിരുന്നു. ഇയാളെ പോലീസ് കൂടുതൽചോദ്യം ചെയ്തപ്പോഴാണ് മാര്‍ക്കറ്റില്‍ വച്ച് ഒരാള്‍ കോള്‍ ചെയ്യാന്‍ തന്റെ ഫോണ്‍ വാങ്ങിയിരുന്ന കാര്യം ഇയാള്‍ പറഞ്ഞത്.
 
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സൊഹൈലാണ് വെങ്കടേഷിന്റെ ഫോണ്‍ ഉപയോഗിച്ച് ഭീഷണി സന്ദേശം അയച്ചതെന്ന് തെളിയുകയായിരുന്നു. സൊഹൈലിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ എത്തിച്ചു. ഇയാളെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരഞ്ഞുതീർത്തെന്ന് അമൃത; വിവാഹം കഴിക്കാൻ പേടിയാണെന്ന് അഭിരാമി