'ഈ നഷ്ടം വ്യക്തിപരം'; ഒരിക്കലും കണ്ടിട്ടില്ലാത്ത ഇർഫാൻ ഖാനെ ഹൃദയത്തോട് ചേർത്ത് സായി പല്ലവി
, ബുധന്‍, 29 ഏപ്രില്‍ 2020 (15:57 IST)
വൻകുടലിലെ അണുബാധയെ തുടർന്ന് ചികിൽസയിലിരിക്കെ ഇന്ന് വെളുപ്പിന് അന്തരിച്ച ബോളിവുഡ് നടൻ ഇർഫാൻ ഖാന് അനുശോചനമറിയിച്ച് തെന്നിന്ത്യൻ താരം സായി പല്ലവി. ഈ നഷ്ടം വ്യക്തിപരമെന്നാണ് സായി പല്ലവി കുറിച്ചത്. ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത ഇർഫാൻ ഖാനെ സായി പല്ലവി ഹൃദയത്തോട് ചേർത്തു നിർത്തുകയാണ്. അത്രമേൽ ഓരോ വ്യക്തിയേയും ഇർഫാൻ ഖാൻ എന്ന കലാകാരൻ സ്വാധിക്കുന്നു.
”ഞാന്‍ നിങ്ങളെ കണ്ടിട്ടില്ല സര്. എന്നിട്ടും ഈ നഷ്ടം എനിക്ക് വ്യക്തിപരമായി തോന്നുന്നു. നിങ്ങളുടെ സിനിമയും വർക്കുകളും കലയോടുള്ള പ്രണയവും നിങ്ങളെ ഹൃദയത്തോട് അടുത്തു നില്‍ക്കുന്നതാക്കി” എന്നാണ് സായ് പല്ലവി ട്വീറ്റ് ചെയ്തിരിക്കുന്നത്.മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. ഇർഫാൻ കുറച്ചുകാലമായി ആരോഗ്യപ്രശ്നങ്ങള്‍ കാരണം ബുദ്ധിമുട്ടിലായിരുന്നു.
Follow Webdunia malayalam
അടുത്ത ലേഖനം