ഫാഷൻ മാസികയായ വോഗിന്റെ മുഖചിത്രമായി ഗായികയും നടിയുമായ റിഹാന. ഗർഭിണിയായതിന് ശേഷമുള്ള താരത്തിന്റെ ആദ്യ ഫോട്ടോഷൂട്ടാണിത്. ചുവപ്പ് ലേസ് ബോഡി സ്യൂട്ടിലുള്ള റിഹാനയുടെ ചിത്രങ്ങൾ ഫാഷൻ ലോകത്ത് തരംഗം തീർത്തിരിക്കുകയാണ്.
താരത്തിന്റെ മെറ്റേണിറ്റി ഫാഷൻ നേരത്തെ തന്നെ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. നിറവയർ കാണുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് താരം ധരിച്ചിരുന്നത്. ഇതിനെതിരെ വിമർശനങ്ങളും ശക്തമായിരുന്നു. ഇതിനെതിരായ മറുപടി എന്നനിലയിൽ കൂടിയാണ് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്.
തന്റെ ശരീരത്തിൽ അവിശ്വസനീയമായ മാറ്റങ്ങളാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും അത് ആഘോഷിക്കപ്പെടേണ്ടതാണെന്നും എന്തിനാണ് മറച്ചുവെയ്ക്കുന്നത് എന്നുമായിരുന്നു മെറ്റേണിറ്റി ഫാഷനെക്കുറിച്ചുള്ള ചോദ്യത്തിനോട് താരത്തിന്റെ പ്രതികരണം.