Select Your Language

Notifications

webdunia
webdunia
webdunia
webdunia

അക്ഷയ് കുമാറിന്റെ തലവര തെളിയുമോ? 14 വര്‍ഷത്തിന് ശേഷം പ്രിയദര്‍ശനൊപ്പം വീണ്ടും

Priyadarshan, Akshay Kumar

അഭിറാം മനോഹർ

, തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2024 (14:13 IST)
Priyadarshan, Akshay Kumar
ബോളിവുഡിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് കോമ്പിനേഷനായ അക്ഷയ്കുമാര്‍- പ്രിയദര്‍ശന്‍ കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുന്നു. നീണ്ട കാലമായി ബോളിവുഡില്‍ ഹിറ്റുകളൊന്നും തന്നെ ഇല്ലാത പ്രയാസപ്പെടുന്ന അക്ഷയ് കുമാറിന്റെ കരിയറിന് പുതിയ തുടക്കം നല്‍കാന്‍ പ്രിയദര്‍ശനാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
 
ഭൂത് ബംഗ്ല എന്ന പുതിയ ഹൊറര്‍ കോമഡി സിനിമയാണ് പ്രിയദര്‍ശന്‍ അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കുന്നത്. അക്ഷയ് കുമാര്‍,ശോഭ കപൂര്‍,ഏക്ത കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍വഹിക്കുന്നത്.  ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന സിനിമ ഈ ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും. ഹൈദരാബാദ്,ശ്രീലങ്ക,ഗുജറാത്ത് എന്നിവിടങ്ങളിലാകും ചിത്രീകരണം. അക്ഷയ് കുമാറിനൊപ്പം കിയാര അദ്വാനി,ആലിയ ഭട്ട് എന്നിവരും സിനിമയിലുണ്ടാകും. 2010ല്‍ പുറത്തിറങ്ങിയ ഖട്ട മീഠ എന്ന സിനിമയിലാണ് അവസാനമായി അക്ഷയ് കുമാറും പ്രിയദര്‍ശനും ഒന്നിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ബോക്‌സോഫീസില്‍ ഗോട്ടിന്റെ കുതിപ്പ്, ആഗോള കളക്ഷന്‍ 200 കോടി കടന്നു