Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിലീസ് ചെയ്ത് 3 ദിവസം, 300 കോടി വാരി സലാർ!

റിലീസ് ചെയ്ത് 3 ദിവസം, 300 കോടി വാരി സലാർ!
, തിങ്കള്‍, 25 ഡിസം‌ബര്‍ 2023 (14:35 IST)
ബോക്‌സോഫീസില്‍ കോടികള്‍ കൊയ്ത് പ്രശാന്ത് നീല്‍ പ്രഭാസ് ചിത്രം സലാര്‍ ജൈത്രയാത്ര തുടരുന്നു. റിലീസ് ചെയ്ത് 3 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആഗോള ബോക്‌സോഫീസില്‍ നിന്നുള്ള ചിത്രത്തിന്റെ കളക്ഷന്‍ 300 കോടി രൂപയ്ക്കരികിലെത്തി. 200 കോടി രൂപയാണ് 3 ദിവസം കൊണ്ട് ചിത്രം ഇന്ത്യയില്‍ നിന്നും കളക്റ്റ് ചെയ്തത്.
 
3 ദിവസം കൊണ്ട് ലോകത്താകമാനമുള്ള സ്‌ക്രീനുകളില്‍ നിന്നും 295 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തത്. 200 കോടി രൂപ മുതല്‍മുടക്കിയെടുത്ത ചിത്രം ഇതോടെ തന്നെ ലാഭത്തിലായതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രഭാസിനെ കൂടാത് പൃഥ്വിരാജ്, ശ്രുതി ഹാസന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയിലറിന്റെ വന്‍ വിജയത്തിന് ശേഷം നെല്‍സണ്‍ വീണ്ടുമെത്തുന്നു, ഇക്കുറി നായകനാകുന്നത് ഈ സൂപ്പര്‍ താരം