Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സിനിമയിൽ അഭിനയിക്കാനല്ല എം പിയാക്കിയത്, സുരേഷ് ഗോപിക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകി പ്രധാനമന്ത്രി, വഖഫ് വിഷയത്തിൽ ശ്രദ്ധ നൽകാൻ നിർദേശം

സിനിമയിൽ അഭിനയിക്കാനല്ല  എം പിയാക്കിയത്, സുരേഷ് ഗോപിക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകി പ്രധാനമന്ത്രി, വഖഫ് വിഷയത്തിൽ ശ്രദ്ധ നൽകാൻ നിർദേശം

അഭിറാം മനോഹർ

, വെള്ളി, 8 നവം‌ബര്‍ 2024 (12:31 IST)
കേന്ദ്രമന്ത്രിസഭാംഗമായ തൃശൂര്‍ എം പി സുരേഷ് ഗോപിക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സുരേഷ് ഗോപിയെ ജി 7 ഉച്ചകോടിയിലെ പ്രതിനിധിസംഘത്തില്‍ ഉള്‍പ്പെടുത്തിയതിനൊപ്പം പാര്‍ലമെന്റ് സമ്മേളനത്തിന്റെ മസ്റ്ററിംഗ് ചുമതലയും നല്‍കി. കേരളത്തിലെ വഖഫ് വിഷയത്തില്‍ ശൃദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. ഡല്‍ഹിയിലേക്ക് വിളിച്ച് വരുത്തിയ ശേഷം സുരേഷ് ഗോപിയെ നേരില്‍ കണ്ടാണ് പ്രധാനമന്ത്രി അധികചുമതലകള്‍ നല്‍കിയത്.
 
കേന്ദ്രമന്ത്രി പദവിയിലിരിക്കെ സിനിമയില്‍ അഭിനയിക്കുന്നത് വേണ്ടെന്ന്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കിയിരിക്കുകയാണ്. സിനിമാ സെറ്റുകളില്‍ ഉദ്യോഗസ്ഥരെ കൂട്ടി ഓഫീസായി പ്രവര്‍ത്തിക്കാമെന്ന സുരേഷ് ഗോപിയുടെ നിര്‍ദേശം അമിത് ഷാ ചെവികൊണ്ടില്ല. മുഴുവന്‍ സ്റ്റാഫുകളെ സുരേഷ് ഗോപി ഇനിയും വിനിയോഗിച്ചിട്ടില്ല എന്നത് വീഴ്ചയായാണ് ബിജെപി കേന്ദ്രനേതൃത്വം കാണുന്നത്. ഇതിനെല്ലാം പുറമെ കേന്ദ്രമന്ത്രി പദവി മുഴുവന്‍ സമയ ജോലിയാണ് എന്നതും അതിനുപരിയായി പണം സമ്പാദിക്കുവാന്‍ പാടില്ലെന്ന പെരുമാറ്റ ചട്ടവും സുരേഷ് ഗോപിക്ക് എതിരായി.
 
 എം പിയായി തിരെഞ്ഞെടുക്കപ്പെട്ടിട്ടും മറ്റ് മാര്‍ഗങ്ങളിലൂടെ സുരേഷ് ഗോപി പണം സമ്പാദിക്കുന്നതില്‍ കേരള സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലും സുരേഷ് ഗോപി പരിധിവിട്ടെന്ന വിലയിരുത്തലാണുണ്ടായത്. അതിനാല്‍ തന്നെ സൗഹാര്‍ദ്ദപരമായി അല്ലായിരുന്നു അമിത് ഷായും നരേന്ദ്ര മോദിയും അവസാനം നടത്തിയ കൂടിക്കാഴ്ചയില്‍ സുരേഷ് ഗോപി വിഷയത്തീല്‍ നിലപാടെടുത്തത്.
 
 കേന്ദ്രത്തിന്റെ അനുമതി ഇല്ലാത്തതിനാല്‍ ഏറ്റെടുത്ത സിനിമകള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ സുരേഷ് ഗോപിക്ക് സാധിക്കില്ല. ഈ സാഹചര്യത്തിലാണ് ഒറ്റക്കൊമ്പന്‍ സിനിമയിലെ കഥാപാത്രത്തിന്റെ പ്രത്യേകതയായ താടി കഴിഞ്ഞ ദിവസം സുരേഷ് ഗോപി ഒഴിവാക്കിയതെന്നാണ് സൂചന. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാത്തിരുപ്പ് വെറുതെയായി, അക്കാര്യത്തിൽ വ്യക്തത വരുത്തി മോഹൻലാൽ