Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇടിച്ചു കയറി' പെപ്പെയും; ഓണം ബോക്‌സ്ഓഫീസില്‍ ത്രികോണ പോര്, കണ്ടിരിക്കാം 'കൊണ്ടല്‍'

ഓണത്തിനു കുടുംബസമേതം മാസ് സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൊണ്ടല്‍ നല്ലൊരു ചോയ്‌സാണ്

Kondal Movie Review

രേണുക വേണു

, ശനി, 14 സെപ്‌റ്റംബര്‍ 2024 (19:00 IST)
Kondal Movie Review

ആസിഫ് അലിയുടെ കിഷ്‌കിന്ധാ കാണ്ഡം, ടൊവിനോ തോമസിന്റെ അജയന്റെ രണ്ടാം മോഷണവും മാത്രമല്ല ഓണം ബോക്‌സ്ഓഫീസ് പിടിക്കാന്‍ ആന്റണി വര്‍ഗീസിന്റെ (പെപ്പെ) കൊണ്ടലും ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നുണ്ട്. ആക്ഷനു പ്രാധാന്യം നല്‍കിയുള്ള റിവഞ്ച് ത്രില്ലറാണ് കൊണ്ടല്‍. ആക്ഷന്‍ സിനിമകള്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ കൊണ്ടല്‍ പൂര്‍ണമായി തൃപ്തിപ്പെടുത്തുന്നു. കേവലം ആക്ഷനില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ മനുഷ്യബന്ധങ്ങളുടെ കഥയും സിനിമ പറയുന്നുണ്ട്. 
 
ഓണത്തിനു കുടുംബസമേതം മാസ് സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൊണ്ടല്‍ നല്ലൊരു ചോയ്‌സാണ്. പറഞ്ഞുപഴകിയ കഥയാണെങ്കിലും അതിനെ മികച്ച ദൃശ്യഭംഗിയോടെ അവതരിപ്പിച്ചിട്ടുണ്ട് സംവിധായകന്‍ അജിത്ത് മാമ്പള്ളിക്ക് സാധിച്ചിട്ടുണ്ട്. പൂരപ്പറമ്പിലും അങ്ങാടിയിലും കലക്കന്‍ ഇടിയിടിച്ച് ആരാധകരെ സ്വന്തമാക്കിയ പെപ്പെ ഇത്തവണ കടലിന് നടുവിലാണ് ഇടിയുടെ വെടിക്കെട്ട് തീര്‍ക്കുന്നത്. പൂര്‍ണമായും കടല്‍ പശ്ചാത്തലമായ സിനിമയില്‍ പെപ്പെയുടെ സ്‌ക്രീന്‍പ്രസന്‍സും ഫൈറ്റ് സീനുകളുമാണ് ആരാധകരെ പിടിച്ചിരുത്തുന്നത്. 
 
മൗത്ത് പബ്ലിസിറ്റിയിലൂടെ കൊണ്ടലിന്റെ ഓരോ ഷോ കഴിയും തോറും പ്രേക്ഷകരുടെ എണ്ണവും കൂടുകയാണ്. ഓണം അവധി ദിനങ്ങളില്‍ യുവാക്കളുടെയും കുടുംബ പ്രേക്ഷകരുടെയും പ്രധാന ചോയ്‌സ് ആയിരിക്കും കൊണ്ടലെന്ന് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മയുടെ പ്രതികരണം വൈകാന്‍ കാരണം നടന്‍ ജഗദീഷാണെന്ന് സംവിധായകന്‍ ജോസ് തോമസ്