Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മോഹന്‍ലാലിന് ശേഷം നസ്ലെന്‍ മാത്രം! ഈ നേട്ടത്തില്‍ എത്തുന്ന പ്രായം കുറഞ്ഞ താരം

Naslen K. Gafoor

കെ ആര്‍ അനൂപ്

, ബുധന്‍, 13 മാര്‍ച്ച് 2024 (10:55 IST)
Naslen K. Gafoor
'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍' എന്ന സിനിമയിലൂടെ മലയാളം സിനിമയ്ക്ക് ഒരു കൂട്ടം യുവതാരങ്ങളെ കിട്ടി. ആ കൂട്ടത്തില്‍ നസ്ലെന്‍ കെ. ഗഫൂര്‍ എന്നാ പൊടിമീശക്കാരനും ഉണ്ടായിരുന്നു. ഇന്ന് പ്രേമലുവിലൂടെ തെന്നിന്ത്യന്‍ സിനിമാലോകം ഒട്ടാകെ അറിയപ്പെടുന്ന നടനായി നസ്ലെന്‍ മാറുകയും ചെയ്തു.നസ്ലെന്‍ ഉണ്ടെങ്കില്‍ സിനിമ കാണാന്‍ യൂത്ത് എത്തുമെന്ന സ്ഥിതിയായി ഇപ്പോള്‍.ഹോം, കേശു ഈ വീടിന്റെ നാഥന്‍, സൂപ്പര്‍ ശരണ്യ, ജോ ആന്‍ഡ് ജോ, നെയ്മര്‍ തുടങ്ങിയ സിനിമകളുടെ വിജയത്തിലും നടന്‍ നിര്‍ണായക പങ്കുവഹിച്ചു. ബോക്‌സ് ഓഫീസില്‍ സൂപ്പര്‍താരങ്ങളായ മമ്മൂട്ടി മോഹന്‍ലാലിനൊപ്പം മത്സരിച്ച് പുത്തന്‍ റെക്കോര്‍ഡുകള്‍ നസ്ലെന്‍ മെനഞ്ഞെടുത്തു.ALSO READ: കോടികൾ പ്രതിഫലം വാങ്ങുന്ന അനുഷ്‌ക ഷെട്ടിക്ക് 'കത്തനാർ' ടീം കൊടുക്കുന്നത് കുറഞ്ഞ തുകയോ?
 
എന്നാല്‍ കോടി ക്ലബ്ബില്‍ ഇടം നേടുന്ന ആദ്യ താരം ഒന്നുമല്ല നസ്ലെന്‍. എന്നാലും ആ നേട്ടത്തിന് പത്തരമാറ്റിന്റെ ചന്തമുണ്ട്. മോഹന്‍ലാലിന് ശേഷം സോളോ ആയി 100 കോടി ക്ലബ്ബില്‍ കയറുന്ന നടന്‍ എന്ന ഖ്യാതിയും നസ്ലെന് സ്വന്തം.
നിലവില്‍ ആഗോള കളക്ഷനില്‍ മുന്നിലുള്ളത് 2018 ആണ്. ഇതൊരു മള്‍ട്ടി സ്റ്റാര്‍ ചിത്രമായിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സും മള്‍ട്ടി സ്റ്റാര്‍ ചിത്രം തന്നെയാണ്.
 
ഫെബ്രുവരി 9നാണ് പ്രേമലു തീയറ്ററുകളില്‍ എത്തിയത്. ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രത്തിന് വലിയ ഹൈപ്പൊന്നും ലഭിച്ചിരുന്നില്ല. ആദ്യദിനം 90 ലക്ഷം രൂപയായിരുന്നു കളക്ഷന്‍. മൗത്ത് പബ്ലിസിറ്റിയിലൂടെ മുന്നോട്ടുവന്ന ചിത്രം 13 ദിവസം കൊണ്ട് 50 കോടി ക്ലബ്ബിലെത്തി. ഇപ്പോള്‍ 100 കോടി കളക്ഷനും കടന്ന് മുന്നേറുകയാണ്.തെലുങ്കിലും ഭേദപ്പെട്ട കളക്ഷന്‍ നേടുകയാണ്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോടികൾ പ്രതിഫലം വാങ്ങുന്ന അനുഷ്‌ക ഷെട്ടിക്ക് 'കത്തനാർ' ടീം കൊടുക്കുന്നത് കുറഞ്ഞ തുകയോ?