മാളികപ്പുറം വിജയകരമായി പ്രദര്‍ശനം തുടരുന്നു.പയ്യന്നൂരില്‍ വച്ചു നിറഞ്ഞ സദസ്സില്‍ സിനിമ കണ്ട സന്തോഷത്തിലാണ് നടന്‍ നിര്‍മ്മല്‍ പാലാഴി.ഉണ്ണി മുകുന്ദന്‍ വളരെ മനോഹരമായി ചെയ്തു എന്ന് മാത്രമല്ല അയ്യപ്പനെ ഉണ്ണിയിലൂടെ കാണുവാന്‍ തനിക്ക് സാധിച്ചുവെന്നും നടന്‍ കുറിക്കുന്നു.
നിര്‍മ്മല്‍ പാലാഴിയുടെ വാക്കുകളിലേക്ക്
മാളികപ്പുറം എന്ന സിനിമ പയ്യന്നൂരില്‍ വച്ചു നിറഞ്ഞ സദസ്സില്‍ കണ്ടൂ...വളരെ മനോഹരമായ സിനിമ, രണ്ട് കുട്ടികള്‍ വളരെ മനോഹരമായി ചെയ്തു അതില്‍ ആ മോള് ചിരിക്കുമ്പോള്‍ ചിരിക്കുകയും വിഷമിക്കുമ്പോള്‍ വിഷമവും അറിയാതെ 'എനിക്ക്' വന്നു പോകുന്നു, ഉണ്ണി മുകുന്ദന്‍ വളരെ മനോഹരമായി ചെയ്തു എന്ന് മാത്രമല്ല അയ്യപ്പനെ ഉണ്ണിയിലൂടെ കാണുവാന്‍ 'എനിക്ക് ' സാധിച്ചു. ഒപ്പം സൈജു കുറുപ്പും , ശ്രീജിത്ത് രവിയും, ടി ജി രവിയും മറ്റ് എല്ലാ ആര്‍ട്ടിസ്റ്റ്കളും വളരെ മനോഹരമാക്കി, സ്റ്റാന്റിം കോമഡി കൗണ്ടര്‍ രാജാവും ആയ രമേഷ് പിഷാരടി ഏട്ടന്റെ സിനിമയില്‍ കണ്ടതില്‍ വച്ച് മനോഹരമായ പെര്‍ഫോമന്‍സ്, കൂടെ മനോജ് കെ ജയന്‍ ചെയ്ത മുസ്ലിം പോലീസ് ഓഫീസന്‍... ഉപ്പാ...ഇപ്പൊ വിളിക്കാം ഗണേശന് ഒരു നാളികേരം ഉടക്കട്ടെ...സ്‌നേഹം പ്രതീക്ഷ...മൊത്തം ഒരു പോടിക്ക് കണ്ണുനീരും രോമാഞ്ചഫിക്കേഷനും.
ഗ്രേഡിംഗ് ചെയ്തത് നന്നായില്ല ,കുറച്ചു ലാഗ് വന്നു, ബാഗ് ഗ്രൗണ്ട് സൗണ്ട് പോര, എഡിറ്റിംഗ് കുറച്ചു നന്നാക്കാമായിരുന്നു, ലിപ്പ് സിങ്ക് ആയില്ല.. എന്നൊക്കെ പറയുന്ന വലിയ ബുദ്ധിജീവികളുടെ കാര്യമല്ല ഒരു സാധാരണ പ്രേക്ഷകന്റെ കാര്യമാണെ....(കാണാത്തവര്‍ തീര്‍ച്ചയായും തിയേറ്ററില്‍ പ്രായമായ അച്ഛനെയും അമ്മയെയും കൂട്ടി പോവണം അവര്‍ക്ക് വല്യ സന്തോഷമാകും)