Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അങ്ങനെ അവര്‍ ഒന്നിക്കുന്നു'; നാഗ ചൈതന്യയുടേയും ശോഭിതയുടേയും വിവാഹനിശ്ചയം കഴിഞ്ഞു, ചിത്രങ്ങള്‍ പുറത്ത്

37 കാരനായ നാഗ ചൈതന്യയുടെ രണ്ടാം വിവാഹമാണിത്

Naga Chaitanya and Sobitha

രേണുക വേണു

, വ്യാഴം, 8 ഓഗസ്റ്റ് 2024 (15:33 IST)
Naga Chaitanya and Sobitha

സിനിമാ താരങ്ങളായ നാഗ ചൈതന്യയും ശോഭിത ധുലിപാലയും ജീവിതത്തില്‍ ഒന്നിക്കുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. നാഗ ചൈതന്യയുടെ പിതാവും സൂപ്പര്‍താരവുമായ നാഗാര്‍ജുന വിവാഹ നിശ്ചയ ചിത്രം എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചു. ഇന്നു രാവിലെ 9.42 നായിരുന്നു വിവാഹനിശ്ചയമെന്നും ശോഭിതയെ തന്റെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും നാഗാര്‍ജുന കുറിച്ചു. 
 
37 കാരനായ നാഗ ചൈതന്യയുടെ രണ്ടാം വിവാഹമാണിത്. നടി സാമന്തയെയാണ് 2017 ല്‍ നാഗചൈതന്യ ആദ്യം വിവാഹം കഴിച്ചത്. നാല് വര്‍ഷത്തിനു ശേഷം ഈ ബന്ധം പിരിഞ്ഞു. ശോഭിതയ്ക്ക് പ്രായം 32 ആണ്. 

webdunia
ശോഭിതയും നാഗ ചൈതന്യയും നാഗാര്‍ജുനയ്‌ക്കൊപ്പം
 
2022 ല്‍ ലണ്ടനിലെ ഒരു റസ്‌റ്റോറന്റില്‍ ഇരുവരേയും ഒരുമിച്ച് കണ്ടതോടെയാണ് താരങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിച്ചു തുടങ്ങിയത്. പിന്നീട് ഇക്കൊല്ലം ജൂണില്‍ യൂറോപ്പില്‍ വെച്ച് ഇരുവരേയും ഒരുമിച്ച് കണ്ടിരുന്നു. ഇരുവരും ഒന്നിച്ച് ഇതുവരെ സിനിമ ചെയ്തിട്ടില്ല. 
 
മൂത്തോന്‍, കുറുപ്പ് എന്നീ മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ശോഭിത.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ യാഷ് നായകനാകുന്ന ടോക്‌സിക്കിന്റെ ഷൂട്ടിംഗ് ആരംഭിച്ചു