Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോഷി-മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര് 'റംബാന്‍'; തിരക്കഥ ചെമ്പന്‍ വിനോദ്

2024 പകുതിയോടെ ഷൂട്ടിങ് ആരംഭിക്കാനാണ് തീരുമാനം

ജോഷി-മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര് 'റംബാന്‍'; തിരക്കഥ ചെമ്പന്‍ വിനോദ്
, തിങ്കള്‍, 30 ഒക്‌ടോബര്‍ 2023 (10:49 IST)
മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിനു പേരായി. 'റംബാന്‍' (Rambaan) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ചെമ്പന്‍ വിനോദ് ജോസിന്റേതാണ്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ആരാധകര്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ചെമ്പോസ്‌കി മോഷന്‍ പിക്‌ചേര്‍സ്, എയ്ന്‍സ്റ്റീന്‍ മീഡിയ, നെക്സ്റ്റല്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. 
 
2024 പകുതിയോടെ ഷൂട്ടിങ് ആരംഭിക്കാനാണ് തീരുമാനം. 2025 വിഷു റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും. മോഹന്‍ലാലിന് പുറമേ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ റംബാനില്‍ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ ആയിരിക്കും ചിത്രത്തിന്റെ കഥ പറച്ചില്‍. 
 
എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ജോഷിയും മോഹന്‍ലാലും ഒന്നിക്കുന്നത്. 2015 ല്‍ റിലീസ് ചെയ്ത 'ലൈല ഒ ലൈല' ആയിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം. ഈ സിനിമ തിയറ്ററുകളില്‍ വന്‍ പരാജയമായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'മലൈക്കോട്ടൈ വാലിബന്‍', ജീത്തു ജോസഫ് ചിത്രം 'റാം' എന്നിവയാണ് മോഹന്‍ലാലിന്റേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലിസി ഇല്ലാത്ത പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ കുറവായിരുന്നു, സൗഹൃദം ഒടുവില്‍ പ്രണയത്തിലേക്ക്; 24 വര്‍ഷത്തെ ദാമ്പത്യബന്ധത്തിനു ശേഷം ഡിവോഴ്‌സ് !