Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

'മനുഷ്യത്വത്തിന്റെ റോള്‍ മോഡല്‍',രജനീകാന്തിന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് മനോജ് കെ ജയന്‍

'മനുഷ്യത്വത്തിന്റെ റോള്‍ മോഡല്‍',രജനീകാന്തിന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് മനോജ് കെ ജയന്‍

കെ ആര്‍ അനൂപ്

, വ്യാഴം, 1 ഏപ്രില്‍ 2021 (12:47 IST)
തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സിനിമ ലോകം. അദ്ദേഹത്തിന് അഭിനന്ദന പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. സൂപ്പര്‍സ്റ്റാറിന് ആശംസകളുമായി എത്തിയിരിക്കുകയാണ് മനോജ് കെ ജയന്‍. അദ്ദേഹത്തിന്റെ ആരാധകന്‍ കൂടിയായ തനിക്ക് രജനിസാറിന് അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്നും നടന്‍ പറഞ്ഞു. 
 
'ഭാരതത്തില്‍ ഒരു സിനിമാ പ്രവര്‍ത്തകന് ലഭിക്കാവുന്ന ഏറ്റവും വലിയ പുരസ്‌കാരം. ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്. എക്കാലത്തെയും എന്റെ ആരാധ്യതാരം നടന്‍ അതിലുപരി മനുഷ്യത്വത്തിന്റെ റോള്‍ മോഡല്‍ സാക്ഷാല്‍ രജനീകാന്ത് രജനിസാറിന് ലഭിച്ചതില്‍, ഈ എളിയ കലാകാരന്, അങ്ങയുടെ ഏറ്റവും വലിയ ആരാധകന്, നിറഞ്ഞ സന്തോഷം.അഭിമാനം അഭിനന്ദനങ്ങള്‍ സര്‍.'-മനോജ് കെ ജയന്‍ കുറിച്ചു.
 
ഇന്ത്യന്‍ ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ ആജീവനാന്ത സംഭാവനകളെ കണക്കിലെടുത്താണ് രജനിക്ക് പുരസ്‌കാരം.അന്‍പത്തിയൊന്നാമത് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയാണ് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം.
 
ശിവജി ഗണേശനു ശേഷം ഒരു ദക്ഷിണേന്ത്യന്‍ താരത്തിന് ഈ പുരസ്‌കാരം വീണ്ടും ലഭിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.1996-ല്‍ ആണ് ശിവജി ഗണേശന് ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരം ലഭിച്ചത്.1969 മുതല്‍ക്കാണ് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ചലച്ചിത്രമേഖലയ്ക്ക് നല്‍കിത്തുടങ്ങിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ബാറോസ്' ചിത്രീകരണം രണ്ടാം ദിവസത്തിലേക്ക്, സംവിധായകനായി മോഹന്‍ലാല്‍