Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പേരിനു ഫാഷന്‍ പോരാ, മുഹമ്മദ് കുട്ടിയെ മുഹമ്മദ് ഷെരീഫ് ആക്കി; മമ്മൂട്ടിയുടെ കള്ളത്തരം കൈയോടെ പിടിച്ച് സുഹൃത്ത്

പേരിനു ഫാഷന്‍ പോരാ, മുഹമ്മദ് കുട്ടിയെ മുഹമ്മദ് ഷെരീഫ് ആക്കി; മമ്മൂട്ടിയുടെ കള്ളത്തരം കൈയോടെ പിടിച്ച് സുഹൃത്ത്
, ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (11:06 IST)
മമ്മൂട്ടിയുടെ യഥാര്‍ഥ പേര് എല്ലാവര്‍ക്കും സുപരിചിതമാണ്. തന്റെ യഥാര്‍ഥ പേര് മുഹമ്മദ് കുട്ടി എന്നാണെന്ന് മമ്മൂട്ടി തന്നെ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. മുഹമ്മദ് കുട്ടി പിന്നീട് മമ്മൂട്ടിയായത് എങ്ങനെയാണെന്ന് താരം പറയുന്നു. 
 
മുഹമ്മദ് കുട്ടി എന്ന പേര് പഴഞ്ചനാണെന്ന തോന്നല്‍ നേരത്തേ ഉണ്ടായിരുന്നു. തന്റെ പ്രായവും മുഹമ്മദ് കുട്ടി എന്ന പേരും തമ്മില്‍ യാതൊരു യോജിപ്പുമില്ല. കോളേജില്‍ പഠിക്കാന്‍ എത്തിയപ്പോള്‍ പേരിനു ഫാഷന്‍ പോരാ എന്ന് മമ്മൂട്ടിക്ക് തോന്നി. മഹാരാജാസില്‍ ചേര്‍ന്നപ്പോള്‍ മുഹമ്മദ് ഷെരീഫ് എന്നാണ് തന്റെ പേരെന്ന് മമ്മൂട്ടി സുഹൃത്തുക്കളോട് പറഞ്ഞു. എന്നാല്‍ ശശീന്ദ്രന്‍ എന്ന സുഹൃത്ത് തിരിച്ചറിയല്‍ കാര്‍ഡില്‍നിന്ന് തന്റെ പേര് മനസ്സിലാക്കി. അങ്ങനെ കള്ളം പൊളിഞ്ഞു. സുഹൃത്തുക്കളാണ് മുഹമ്മദ് കുട്ടിയെ ചുരുക്കി മമ്മൂട്ടിയാക്കുന്നത്. കളിയാക്കാന്‍ വേണ്ടി വിളിച്ചതാണെങ്കില്‍ ഒടുവില്‍ തന്റെ പേര് അതായി മാറിയെന്ന് മമ്മൂട്ടി പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതാണ് കമല, മകളുടെ മുഖം കാണിച്ച് അശ്വതി ശ്രീകാന്ത്