സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിയുമായുള്ള അനുഭവത്തെ കുറിച്ച് മമ്മൂട്ടി. പുറത്ത് പലരും പറയുന്നതു പോലെ അത്ര റഫ് ആന്റ് ടഫ് ഒന്നുമല്ല ലിജോ എന്ന് മമ്മൂട്ടി പറയുന്നു. ' അവരൊക്കെ പാവങ്ങളാ, ഞാനുള്‍പ്പെടെ. ലിജോയൊന്നും ഒരു കുഴപ്പവുമില്ല. ഒന്നാമത് പതിഞ്ഞ സ്വരമാണ് ലിജോയ്ക്ക്. ആരോടും ദേഷ്യപ്പെടുന്നതൊന്നും ഞാന്‍ കണ്ടിട്ടില്ല,' മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം ഉടന്‍ റിലീസ് ചെയ്യും.