'മാളികപ്പുറം' ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 40 കോടി കളക്ഷൻ സ്വന്തമാക്കി. 3.5 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ചിത്രത്തിന് നിർമ്മാതാക്കൾക്ക് വൻ ലാഭം നേടിക്കൊടുക്കാൻ കഴിഞ്ഞു. മൂന്നാം വാരത്തിലും നിരവധി ഹൗസ് ഫുൾ ഷോകൾ 'മാളികപ്പുറം'ത്തിന് ലഭിച്ചു.
അജിത്തിന്റെ തുനിവ്, വിജയുടെ 'വാരിസ്'എന്നീ സിനിമകൾക്ക് പകരമായി വാരാന്ത്യത്തിൽ കേരളത്തിലെ പല തിയേറ്ററുകളിലും മാളികപ്പുറം പ്രദർശിപ്പിച്ചു എന്നാണ് വിവരം. തമിഴ് സിനിമയിലെ സൂപ്പർ താരങ്ങളുടെ സിനിമയ്ക്ക് മുന്നിലും ഉണ്ണി മുകുന്ദൻ ചിത്രം വീണില്ല.
വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന്റെ 'മാളികപ്പുറം' ഡിസംബർ 30 ന് ബിഗ് സ്‌ക്രീനുകളിൽ എത്തി. തിയേറ്ററുകളിൽ 25-ാം ദിവസം പിന്നിടുകയാണ് സിനിമ.