Select Your Language

Notifications

webdunia
webdunia
webdunia
webdunia

4 ദിവസം 40 കോടി, ബക്രീദിനത്തില്‍ നേട്ടം കൊയ്ത് വിജയ് സേതുപതിയുടെ മഹാരാജ

Maharaja

കെ ആര്‍ അനൂപ്

, ചൊവ്വ, 18 ജൂണ്‍ 2024 (13:11 IST)
വിജയ് സേതുപതിയെ കേന്ദ്രകഥാപാത്രമാക്കി നിതിലന്‍ സ്വാമിനാഥന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ മഹാരാജ വന്‍ വിജയമായി മാറി.ജൂണ്‍ 14 ന് റിലീസ് ചെയ്ത സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
 
2024-ല്‍ ഒരു തമിഴ് ചിത്രത്തിന്റെ റെക്കോഡ് ഓപ്പണിംഗ് ആണ് ചിത്രം സ്വന്തമാക്കിയത്.മൂന്ന് ദിവസം കൊണ്ട് ലോകമെമ്പാടുമായി 32.6 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ നേടിയെന്ന് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചു.
ബക്രീദ് അവധിയായതിനാല്‍ നാലാം ദിവസത്തെ കളക്ഷന്‍ ഉയരങ്ങളില്‍ എത്തി. 'മഹാരാജ' ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നായി 4-ാം ദിവസം ഏകദേശം 8 കോടി രൂപ നേടിയതായി റിപ്പോര്‍ട്ടുണ്ട്, കൂടാതെ ചിത്രം നാലാം ദിവസം അവസാനിച്ചപ്പോള്‍ 40 കോടി ആഗോള കളക്ഷനും നേടിക്കഴിഞ്ഞു.
 
ആക്ഷന്‍ ത്രില്ലറില്‍ വിജയ് സേതുപതി, അനുരാഗ് കശ്യപ്, നട്ടി നടരാജ്, മംമ്ത മോഹന്‍ദാസ്, മുനിഷ്‌കാന്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓഗസ്റ്റിലെ വമ്പന്‍ റിലീസുകള്‍, സ്വാതന്ത്ര്യ ദിനത്തില്‍ 'പുഷ്പ 2' എത്തില്ല ? പ്രധാന അപ്‌ഡേറ്റുകള്‍