സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി അടുത്ത ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ ഒന്നിന് ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തിൻറെ പോസ്റ്റർ സഹിതമാണ് സംവിധായകൻ സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.
പുതിയ സിനിമകളുടെ ചിത്രീകരണത്തിൽ ചലച്ചിത്ര നിർമ്മാതാക്കളുടെ അസോസിയേഷൻ അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ലിജോയുടെ പ്രഖ്യാപനം. ലോക്ക് ഡൗണിന് മുമ്പ് ചിത്രീകരണം ആരംഭിച്ച സിനിമകൾ ആദ്യം പൂർത്തിയാക്കണമെന്ന് നിർമ്മാതാക്കൾ തീരുമാനിച്ചിരുന്നു.
ഫഹദ് ഫാസിൽ-മഹേഷ് നാരായണൻ ടീമിന്റെ പ്രോജക്ട് ഇതിനോടകം ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ഇതൊരു പരീക്ഷണാത്മക പ്രോജക്ട് ആണെന്നും ചിത്രം ഐഫോണിൽ ആണ് ഷൂട്ട് ചെയ്യുന്നതെന്നും അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. 'ഉണ്ട’ സംവിധായകൻ ഖാലിദ് റഹ്മാന്റെ പുതിയ ചിത്രം കഴിഞ്ഞ ദിവസം ചിത്രീകരണം ആരംഭിച്ചു. രജിഷ വിജയൻ, ഷൈൻ ടോം ചാക്കോ, വീണ നന്ദകുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
ആഷിക് അബുവിന്റെ ഏറ്റവും പുതിയ നിർമ്മാണ സംരംഭമായ ‘ഹാഗർ’ ജൂലൈ അഞ്ചിന് ചിത്രീകരണം ആരംഭിക്കും.