Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

'ലിയോ' ആദ്യദിനം എത്ര നേടും ? ഒടുവില്‍ പുറത്തിറങ്ങിയ അഞ്ച് വിജയ് ചിത്രങ്ങളുടെ ആദ്യദിന കളക്ഷന്‍

'ലിയോ' ആദ്യദിനം എത്ര നേടും ? ഒടുവില്‍ പുറത്തിറങ്ങിയ അഞ്ച് വിജയ് ചിത്രങ്ങളുടെ ആദ്യദിന കളക്ഷന്‍

കെ ആര്‍ അനൂപ്

, വ്യാഴം, 19 ഒക്‌ടോബര്‍ 2023 (09:05 IST)
'ലിയോ'തിയേറ്ററുകളില്‍ എത്തി. ഒന്നിലധികം ഭാഷകളിലായി റിലീസ് ചെയ്യ്ത ചിത്രത്തിന് ബോക്സ് ഓഫീസില്‍ ഗംഭീരമായ തുടക്കം ലഭിച്ചു. എഫ്ഡിഎഫ്എസ് സ്‌പെഷ്യല്‍ മോര്‍ണിംഗ് ഷോകളോടെ ഷോ ആരംഭിച്ചു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'ലിയോ' ആദ്യ ദിനത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിക്കാന്‍ ഒരുങ്ങുകയാണ്. വിജയുടെ അവസാന അഞ്ച് ചിത്രങ്ങളുടെ ഓപ്പണിംഗ് ഡേ ബോക്സ് ഓഫീസ് കളക്ഷന്‍ വിവരങ്ങള്‍ .
 
വാരിസ്
വിജയുടെ ഫാമിലി എന്റര്‍ടെയ്നര്‍ 2023 പൊങ്കലിന് റിലീസ് ചെയ്തു. അജിത്തിന്റെ 'തുനിവു'മായി ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടി. ചിത്രം തമിഴിലും തെലുങ്കിലും ഒരേസമയം റിലീസ് ചെയ്തു. ആദ്യ ദിനം ലോകമെമ്പാടുമായി 35 കോടിയോളം രൂപയാണ് 'വാരിസ്' നേടിയത്, തമിഴ്നാട്ടില്‍ ചിത്രം 18 കോടിയോളം രൂപയാണ് നേടിയത്.
 
ബീസ്റ്റ്
സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറിനൊപ്പമുള്ള വിജയ് ചിത്രമായ ബീസ്റ്റ് 2022 തമിഴ് പുതുവര്‍ഷത്തോടനുബന്ധിച്ച് റിലീസ് ചെയ്തു. ചിത്രം 'കെജിഎഫ് 2'വുമായി ബോക്‌സോഫീസില്‍ നേരിട്ടു. ചിത്രം 'കെജിഎഫ് 2' ന് ഒരു ദിവസം മുമ്പാണ് റിലീസ് ചെയ്തത്. 'ബീസ്റ്റ്' ആദ്യ ദിനം ഏകദേശം 85 കോടി രൂപ നേടി. ചിത്രത്തിന് ബോക്സ് ഓഫീസില്‍ മികച്ച തുടക്കം ലഭിച്ചു. എന്നാല്‍ സമ്മിശ്ര നിരൂപണങ്ങള്‍ ചിത്രത്തിന് ബോക്‌സോഫീസില്‍ ഇടിവുണ്ടാക്കി.
 
മാസ്റ്റര്‍
 'മാസ്റ്റര്‍' റിലീസ് 2021 പൊങ്കലിന് തിയേറ്ററുകള്‍ എത്തി. ലോകേഷ് കനകരാജിനൊപ്പമുള്ള വിജയ് ചിത്രം ഇന്ത്യയില്‍ 50% ഒക്യുപന്‍സിയോടെയാണ് റിലീസ് ചെയ്തത്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആക്ഷന്‍ ഡ്രാമയ്ക്ക് ആദ്യ ദിവസം തന്നെ ലോകമെമ്പാടുമായി 40 കോടി രൂപ നേടാനായി.
 
സര്‍ക്കാര്‍
സംവിധായകന്‍ എ ആര്‍ മുര്‍ഗദോസുമായുള്ള വിജയുടെ മൂന്നാമത്തെ ചിത്രം 2018 ദീപാവലിക്ക് പുറത്തിറങ്ങി.'സര്‍ക്കാര്‍' ആദ്യ ദിനം ലോകമെമ്പാടുമായി 70 കോടി രൂപ നേടി.
 
ബിഗില്‍
സംവിധായകന്‍ ആറ്റ്ലിയുമായി വിജയ് മൂന്നാം തവണയും കൈകോര്‍ത്തു. അച്ഛനും മകനുമായി വിജയ് ഇരട്ട വേഷം ചെയ്തു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 2019 ദീപാവലിയോടനുബന്ധിച്ച് പുറത്തിറങ്ങി.ആദ്യദിനംലോകമെമ്പാടുമായി 58 കോടി രൂപ നേടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'Leo' FDFS Review Malayalam: കൈതിക്കും വിക്രത്തിനും മുകളില്‍ പോയോ? 'ലിയോ' ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ